ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സാനിയ അയ്യപ്പന്. ക്വീന്‍,പ്രേതം 2 എന്നീ ചിത്രങ്ങളില്‍ ഈ കൗമാരക്കാരിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒരു മലയാളം ചാനലിലെ പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചിതയായ സാനിയ തന്റെ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ താന്‍ പരിചയപ്പെട്ട നകുല്‍ തമ്പിയാണ് തന്റെ പ്രണയനായകനെന്നാണ് സാനിയ പറഞ്ഞത്. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വച്ചാണ് സാനിയ നകുലിനെ കാണുന്നത്. ഇതേ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലെത്തുന്നതും. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്. ഇതു കൂടാതെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സാനിയ വെളിപ്പെടുത്തല്‍ നടത്തി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക്…
Read More