ലോകകോടീശ്വരന്മാരിലൊരാളും സ്പേസ് എക്സ്, ടെസ്ല കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്കിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. താന്‍ ‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്നത്തിന്റെ പിടിയിലാണെന്നാണ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കോമഡി പരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്ക് പ്രേക്ഷകരോട് പറഞ്ഞു. ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്ക പറഞ്ഞു. ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യ…
Read MoreTag: revelation
മീടു വെളിപ്പെടുത്തല്‍ തനുശ്രീയുടെ ജീവിതം ആകെ മാറ്റിമറിച്ചു ! മീടു വെളിപ്പെടുത്തലിനു ശേഷമുള്ള തനുശ്രീദത്തയുടെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സഹോദരി ഇഷിത
ബോളിവുഡിനെയാകെ ഇളക്കിമറിച്ച സംഭവമായിരുന്നു തനുശ്രീ ദത്തയുടെ മീ ടു വെളിപ്പെടുത്തല്‍. 2008 ല്‍ ഒരു സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വച്ച് നാനാപടേക്കര് തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. ബി ടൗണില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ മീടു വെളിപ്പെടുത്തല്‍ തനുശ്രീയുടെ ജീവിതം ആകെ മാറ്റിമറിച്ചെന്നു തുറന്നു പറഞ്ഞ് അവരുടെ സഹോദരി ഇഷിത രംഗത്തു വന്നതോടെ വിഷയം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തനുശ്രീയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അന്നവള്‍ക്ക് സംഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയാന്‍ തനുശ്രീ മനസ്സുകാണിച്ചതുകൊണ്ടാണ് ലൈംഗിക പീഡനത്തെ ഗൗരവമുള്ള ഒരു സംഗതിയായി കാണാന്‍ പലരും തയാറായതെന്നും ഇഷിത പറയുന്നു. തനുശ്രീ ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്നും അവര്‍ പറയുന്നു. പോലീസ് അന്വേഷണം മനപൂര്‍വം താമസിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇഷിത നല്കിയ മറുപടിയിങ്ങനെ. എനിക്ക് കേസിന്റെ…
Read More