സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ വലിയ സംഘങ്ങളുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍. സ്വപ്നയുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പിന്നില്‍ പി.സി ജോര്‍ജ് അല്ലെന്നും അദ്ദേഹത്തിനും പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുളള വലിയ തിമിംഗലങ്ങള്‍ ഉണ്ടെന്നും സരിത കൂട്ടിച്ചേര്‍ത്തു. സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നമ്മളൊന്നും കാണാത്ത വലിയ വലിയ തിമിംഗലങ്ങളുണ്ട് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പി.സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും ഇതിനു പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയക്കാര്‍ കാണുമെന്നും സരിത പറഞ്ഞു. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മന:പൂര്‍വ്വം വന്നു ചാടിയതല്ല എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകേണ്ടേ…
Read MoreTag: revelations
അവനവന്റെ ശരീരം അവനവന്റെ ചോയ്സ് ആണ് ! ശരീരം കാണിക്കുന്നവരോടും…അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്നേഹവും ബഹുമാനവും ഉണ്ട്; തുറന്നു പറഞ്ഞ് ജസ്ല മാടശ്ശേരി…
യുവജന രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ വ്യക്തിത്വമാണ് ജസ്ല മാടശ്ശേരി. പിന്നീട് രാഷ്ട്രീയം വിട്ട താരം കലാ-സാംസ്കാരിക രംഗത്ത് സജീവമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണില്‍ താരം പങ്കെടുത്തിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് താരം ബിഗ്ബോസില്‍ എത്തിയത്. ഷോയില്‍ തന്റെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി തുറന്നു പറഞ്ഞതിന്റെ പേരില്‍ താരം വിവാദത്തിലുമായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. ഈ വിഷയത്തിലാണ് ജസ്ല ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ജസ്ല പറയുന്നതിങ്ങനെ… ‘വ്യക്തിപരമായി പറയാം…ഇതിന്റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..എന്റെ ശരീരം എന്റെ പ്രൈവസിയാണ്..എന്റെ ശരീരത്തെ ഞാന്‍ സ്നേഹിക്കുന്നത് സ്വകാര്യമായാണ്..അത്…
Read Moreമരണം എന്നുമൊരു ലഹരിയായിരുന്നു ! ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നു; ജോളിയുടെ മൊഴി കേട്ട് പോലീസിന്റെ കിളിപോയി…
മരണങ്ങള് കാണുന്നത് ചെറുപ്പം മുതല്‍ത്തന്നെ ഒരു ലഹരിയായിരുന്നെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ മൊഴി. ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്നെന്നും ജോളി പറഞ്ഞു. മാത്രമല്ല. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം നേരില്‍ക്കാണാന്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വൈകിച്ചെന്നും ജോളി തുറന്നു പറഞ്ഞു. ഇനി ഒരുമരണവും കാണേണ്ടെന്നും അന്വേഷണസംഘത്തോട് ജോളി പറഞ്ഞു. ഷാജുവിന്റെ മകളെ കൊന്ന അന്നു തന്നെ സിലിയെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിന് കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നെന്നാണ് ജോളിയുടെ മൊഴി. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി.
Read More