റിവഞ്ച് പോണ്‍(പ്രതികാരം തീര്‍ക്കുന്നതിനായി നഗ്നചിത്രം പ്രചരിപ്പിക്കുന്നത്) തടയാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് ഫേസ്ബുക്ക്. ഇതിനായി സ്വന്തം നഗ്നചിത്രം മെസഞ്ചര്‍ വഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ സന്ദേശമായി അയയ്ക്കാനാണ് ഫേസ്ബുക്ക് നിര്‍ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുമ്പോള്‍ കമ്പനി ഈ ചിത്രം ഒരു പ്രത്യേക ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റിന്റെ രൂപത്തിലേക്ക് മാറ്റും. പിന്നീട് ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഇതേ ചിത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് ഇത് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യും. സര്‍ക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഈ പദ്ധതിയുടെ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക് അധികൃതര്‍. ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ചിത്രം ഉപയോഗിച്ചുളള പീഡനം തടയാന്‍ പുതിയ സാങ്കേതികവിദ്യ സഹായകമാകും. ചിത്രം മെസഞ്ചറില്‍ അയക്കുമ്പോള്‍ ഇ- കമ്മീഷണറുടെ ഓഫീസ് ഇത് ഫേസ്ബുക്കിനെ അറിയിക്കും. പിന്നാലെ ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഓപ്പറേഷന്‍ അനലിസ്റ്റ് ചിത്രം വിശകലനം ചെയ്ത് സുരക്ഷിതമാക്കും. ഒരു നിശ്ചിത കാലയളവിലേക്ക്…
Read More