പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം നിങ്ങളുടെ പരിസരത്ത് നടക്കുന്നുണ്ടെങ്കില്‍ അധികൃതരേ അറിയിക്കൂ ! നിങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുക 2,500 രൂപ…

പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവര്‍ക്ക് ഇനി മുതല്‍ പ്രതിഫലവും. 2,500 രൂപയാണ് പ്രതിഫലം. സാമൂഹികനീതി വകുപ്പിന്റേതാണ് തീരുമാനം. ഈ സാമ്പത്തിക വര്‍ഷം മുതലാണ് പ്രതിഫലം നല്‍കാനുള്ള ഫണ്ട് നീക്കിവച്ചിരിക്കുന്നത്. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹക്കാര്യം അറിയിക്കുന്ന ‘ഇന്‍ഫോര്‍മര്‍’മാരുടെ വിവരങ്ങള്‍ പുറത്തുവിടില്ല. വരും വര്‍ഷങ്ങളില്‍ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകള്‍ക്ക് 18 വയസ്സും പുരുഷന്മാര്‍ക്ക് 21 വയസ്സുമാണ് വിവാഹപ്രായം.

Read More

സുന്ദര്‍ പിച്ചായ് ഗൂഗിളിന്റെ എഡിസണ്‍; കണ്ടുപിടിത്തങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം പ്രതിഫലമായി കൈപറ്റിയത് 1400 കോടി രൂപ

ഹൂസ്റ്റണ്‍: തോമസ് ആല്‍വാ എഡിസണ്‍ കണ്ടു പിടിത്തങ്ങളുടെ രാജാവാണെങ്കില്‍ സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ എഡിസനാണ്. ഗൂഗിള്‍ സിഇഒയായ സുന്ദര്‍ പിച്ചായി കഴിഞ്ഞ വര്‍ഷം പുതിയ കണ്ടു പിടിത്തങ്ങള്‍ നടത്തിയതിലൂടെ നേടിയെടുത്തത് 200 ദശലക്ഷം ഡോളറാണ്(1400 കോടി രൂപ). തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയാണിത്. എന്നാല്‍ ശമ്പളം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അല്‍പം കുറയുകയാണു ചെയ്തത്. 2015ല്‍ 652500 ഡോളര്‍ നേടിയ സുന്ദര്‍ പിച്ചായിയുടെ ശമ്പളം 2016ല്‍ 650000 ഡോളര്‍ മാത്രമാണ്. 2015 ആഗസ്റ്റില്‍ കമ്പനി പുനഃസംഘടിപ്പിച്ചപ്പോഴാണ് പിച്ചായിയെ സിഇഒ ആക്കിയത്. 2015 ല്‍ സ്‌റ്റോക്ക് അവാര്‍ഡില്‍ 99.8 ദശലക്ഷം ഡോളര്‍ സ്വീകരിച്ച ഇദ്ദേഹത്തിന് 2016 ല്‍ അത് 198.7 ദശലക്ഷമായി ഉയര്‍ത്താനായി. വിജയകരമായ ഒട്ടനേകം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പിച്ചായിയെ സിഇഒ ആക്കി ഉയര്‍ത്തിയപ്പോള്‍ വന്‍ തുക പ്രതിഫലമായി നല്‍കിയത്. പിച്ചായിക്ക് കീഴില്‍ പരസ്യങ്ങള്‍ക്കും യൂട്യൂബ് ബിസിനസ്സുകള്‍ക്കും…

Read More