മൃഗശാലയില്‍ കൂട് തകര്‍ത്ത് പുറത്തേക്ക് പാഞ്ഞ് കാണ്ടാമൃഗം ! പിന്നീട് സംഭവിച്ചത്…

മൃഗശാലയുമായി ബന്ധപ്പെട്ട് നിരവധി കൗതുകവാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. കൂടിനകത്ത് കിടക്കുന്ന മൃഗങ്ങള്‍ ഒരേസമയം കൗതുകവും, ഭയവും ഉണര്‍ത്തുന്നതാണ്. സിംഹം,കടുവ മുതലായ മൃഗങ്ങളുടെ കൂടിനടുത്ത് എപ്പോഴും കാഴ്ചക്കാര്‍ നിറഞ്ഞിരിക്കുന്നും. എന്നാല്‍ എങ്ങാനും ഇവ കൂടു പൊളിച്ച് വെളിയില്‍ ചാടിയാല്‍ എന്താവും അവസ്ഥ. യുഎസിലെ ഒമാഹയിലെ ഹെന്റി ഡോര്‍ലി മൃഗശാലയില്‍ കഴിഞ്ഞ ദിവസം അത്തരമൊരു സംഭവമാണ് അരങ്ങേറിയത്. കൂട്ടിനകത്തായിരുന്നു 5,000 പൗണ്ട് ഭാരമുള്ള കാണ്ടാമൃഗം അതില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയതോടെ സന്ദര്‍ശകര്‍ ഭയന്ന് ജീവനും കൊണ്ട് ഓടി ഒളിച്ചു. ആളുകളോട് കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ മൃഗശാല ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ജോന്തു എന്ന ഇന്ത്യന്‍ കാണ്ടാമൃഗമാണ് അതിന്റെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പക്ഷിനിരീക്ഷണത്തിന് പിന്നിലുള്ള പാതയില്‍ എത്തിയത്. തുടര്‍ന്ന് സന്ദര്‍ശകരെയും, ജീവനക്കാരെയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. കൂടാതെ, മൃഗശാലയിലേക്കുള്ള എല്ലാ പ്രവേശന പോയിന്റുകളും അടച്ചു.…

Read More

പ്രളയത്തില്‍ സര്‍വത്ര മുങ്ങി അസം ! ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗമുള്ള കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ 80 ശതമാനവും വെള്ളത്തിനടിയില്‍…

പ്രളയത്തില്‍ മുങ്ങി അസം. പ്രളയത്തില്‍ ഇതുവരെ 37 പേര്‍ മരിച്ചു. 28 ജില്ലകളിലെ 103 റവന്യൂ സര്‍ക്കിളുകളിലായി 4128 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണെന്ന് അസം ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 53,52,107 പേരെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. പ്രളയബാധിതരെ 427 ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അസമിലെ 33ല്‍ 30 ജില്ലകളും പ്രളയബാധിതമാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്ന് അസമില്‍ നിന്നുള്ള കായിക താരം ഹിമാ ദാസ് ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, തേസ്പൂര്‍, ഗുവാഹത്തി, ദുബാരി തുടങ്ങിയ മേഖലകളിലെല്ലാം ബ്രഹ്മപുത്ര നദി അപകടനില കവിഞ്ഞ് ഒഴുകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരെ ബാധിച്ച പ്രളയം വന്യമൃഗങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അപൂര്‍വമായ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുള്ള കാസിരംഗ ദേശീയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിനടയിയിലാണ്. മനാസ് നാഷണല്‍ പാര്‍ക്ക്, പോബിത്തോറ വന്യജീവി സങ്കേതം എന്നിവയും വെള്ളത്തിനടിയിലാണ്. നിരവധി…

Read More