ചിന്നക്കനാലില്‍ നിന്ന് കെട്ടുകെട്ടിച്ച അരിക്കൊമ്പന് തമിഴ്നാട്ടില്‍ പണി തുടങ്ങി. തമിഴ്നാട് മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട അരിക്കൊമ്പന് ആക്രമിച്ചു. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തെങ്കിലും അരി എടുത്തില്ല. കടയ്ക്കു സമീപം വാഹനങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നെങ്കിലും ആക്രമിച്ചിട്ടില്ല. പിന്നാലെ അരിക്കൊമ്പന് കാട്ടിലേക്കു മടങ്ങി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മേഘമലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് ആന എത്തിയത്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന് തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. റേഷന്‍കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയിലുള്ള കടനാട് ആനന്ദ എസ്റ്റേറ്റ് മേഖലയിലാണ് അരിക്കൊമ്പന് നിലയുറപ്പിച്ചിരിക്കുന്നത്.
Read MoreTag: rice
അയ്യാ കൊഞ്ചം അരി താ… രാത്രിയാകുമ്പോള്‍ അവരെത്തും അരിയും പല വ്യഞ്ജനങ്ങളും തേടി;സംഘത്തിലുള്ളത് കുട്ടിയാന അടക്കം എട്ടുപേര്‍…
മലക്കപ്പാറയില്‍ അരി തേടി കാട്ടാനകള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പതിവ് തുടരുന്നു. ഗവ.സ്‌കൂള്‍ കെട്ടിടത്തിനു നേരെ ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ആക്രമണം ഇന്നലെ പുലര്‍ച്ച ഒന്നരയോടെ വീണ്ടുമുണ്ടായി. അര്‍ധ രാത്രിയിലാണ് ഇവ അരിസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ തിരഞ്ഞ് കാടിറങ്ങുന്നത്. ഒരേ ആനകളാണ് പതിവായി എത്തുന്നത്. കൂട്ടത്തില്‍ ഒരു കുട്ടിയാനയുമുണ്ട്. ഇത്തരത്തില്‍ മൊത്തം എട്ട് ആനകള്‍ ചുമര്‍ തകര്‍ത്ത് അരിയും പല വ്യഞ്ജനങ്ങളും കണ്ടെത്തുന്നതില്‍ വിദഗ്ധരാണെന്നു നാട്ടുകാര്‍ പറയുന്നു. അരി മേഷ്ടാക്കളായ ആനകളില്‍ നിന്നും സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ ട്രഞ്ച് ഒരുക്കുക മാത്രമാണ് വഴിയെന്നു അധികൃതര്‍ പറയുന്നു.
Read Moreവല്ല അരിയെങ്കിലും തിന്ന് ജീവിക്കെട്ടടേ… ലോറിയില്‍ നിന്ന് അരി ചാക്ക് ഇറക്കാന്‍ എത്തിയ തൊഴിലാളികള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടു കൂടി സുഖമായി ഉറങ്ങുന്ന പെരുമ്പാമ്പിനെ…
സപ്ലൈക്കോ പിഡിഎസ് ഡിപ്പോയില്‍ അരിയുമായെത്തിയ ലോറിയില്‍ കയറി കൂടി പെരുമ്പാമ്പ്. എറണാകുളത്തു കാലടിയില്‍ നിന്നും മട്ട അരിയുമായി എത്തിയതായിരുന്നു ലോറി. ലോഡ് ഇറക്കാന്‍ കയറിയ തൊഴികള്‍ ടാര്‍പോളിന്‍ പൊക്കി നോക്കിയപ്പോള്‍ കണ്ടത് അരിച്ചാക്കുകള്‍ക്കിടയില്‍ ചുരുണ്ടുകൂടി കിടക്കുന്ന പെരുമ്പാമ്പിനെയായിരുന്നു. ഉടന്‍ തന്നെ തൊഴിലാളികള്‍ ചാടിയിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഒടുവില്‍ പൂജപ്പൂര സ്നേക്ക് പാര്‍ക്കില്‍ നിന്നും ആളെത്തി പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പൂജപ്പുര സ്നേക്ക് പാര്‍ക്കിലെ പ്രഭാത് സജിയാണ് പാമ്പിനെ പിടികൂടിയത്. രണ്ട് വയസ് പ്രായം ഉണ്ടെന്ന് കണക്കാക്കുന്ന പെരുമ്പാമ്പിന് ഏഴടിയോളമാണ് നീളം. ലോറി ഡ്രൈവര്‍ രാത്രിയിലെ യാത്രയില്‍ വിശ്രമത്തിനായി റോഡ് വശത്തെ മരകൂട്ടങ്ങളുടെ കീഴില്‍ നിര്‍ത്തിയിട്ടപ്പോള്‍ പാമ്പ് ലോറിക്ക് മുകളില്‍ കയറിപ്പറ്റിയാകാമെന്നാണ് കരുതുന്നത്. തൊഴിലാളികള്‍ തലനാരിഴയ്ക്കാണ് പാമ്പിന്റെ ആക്രമണത്തില്‍ രക്ഷപ്പെട്ടത്.
Read More