പുരുഷ ലോകകപ്പില്‍ താരമാവാന്‍ മായന്ദിയും റിഥിമയും ! ഇത്തവണത്തെ ലോകകപ്പ് കസറുമെന്ന് ആരാധകര്‍; കമന്ററി പറയുന്ന സുന്ദരിമാരുടെ കഥയിങ്ങനെ…

ക്രിക്കറ്റ് ലോകകപ്പിന് ജന്മനാടായ ഇംഗ്ലണ്ടില്‍ തുടക്കമായതോടെ ഇനിയുള്ള നാളുകള്‍ ക്രിക്കറ്റ് ആരാധകരെല്ലാം ആവേശലഹരിയിലായിരിക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതേ സമയം തന്നെ ക്രിക്കറ്റ് അവതാരകരും ഒരുങ്ങിക്കഴിഞ്ഞു. വിരമിച്ച പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുടെ വേഷത്തിലുണ്ടെങ്കിലും ചില വനിതാ കമന്റേറ്റര്‍മാരും ഇക്കുറി ആരാധക ശ്രദ്ധയാകര്‍ഷിക്കും. ഇത്തവണ ലോകകപ്പില്‍ ഐസിസി ഔദ്യോഗികമായിത്തന്നെ അഞ്ചു പേരുടെ പട്ടികയും പുറത്തുവിട്ടുകഴിഞ്ഞു. കളി പറയാന്‍ മൂന്നു വനിതാ കമന്റേറ്റര്‍മാരും മല്‍സരത്തിനു മുമ്പും ഇന്നിങ്‌സിനിടയിലും മല്‍സരത്തിനുശേഷവുമുള്ള ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ രണ്ട് അവതാരകരും. താരങ്ങളുടെ അഭിമുഖവും ടൂര്‍ണമെന്റിനിടെ ആവേശകരമായ പരിപാടികളുമായി ഇവര്‍ രംഗത്തുണ്ടാകും. അഞ്ചുപേരില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നാണ്; മായന്ദി ലാംഗറും മുംബൈ സ്വദേശിനി റിഥിമ പതകും. ഇവരില്‍ ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ പ്രശസ്തയാണ് മായന്ദി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം…

Read More