ലോകത്തെ ഭീതിയിലാഴ്ത്താന്‍ റിഫ്റ്റ് വാലി ഫീവര്‍ ! സിക്കയേക്കാള്‍ മാരകമെന്ന് ശാസ്ത്രലോകം; ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥശിശുവിനെ മാരകമായി ബാധിക്കും; രോഗം പകരുന്നത് ഇങ്ങനെ…

അതീവ അപകടകാരിയായ റിഫ്റ്റ് വാലി ഫീവറിനെതിരേ അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യലോകം. സിക്ക വൈറസിനേക്കാള്‍ മാരകമായ ഈ വൈറസ് ഗര്‍ഭിണികളില്‍ പ്രവേശിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുമെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഫ്‌ളീബോ വൈറസാണ് രോഗം വ്യാപിപ്പിക്കുന്നത്. കൊതുകുകളില്‍ കൂടിയോ , അസുഖം ബാധിച്ച മൃഗങ്ങളില്‍ കൂടിയോ മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കാം. അണുവിമുക്തമാക്കാത്ത പാല്‍, മാംസം, വൈറസ് ബാധയുള്ള മൃഗങ്ങളുടെ കടി എന്നിവയും വൈറസിന്റെ വ്യാപിക്കുന്നതിനുള്ള കാരണങ്ങളാണ്. സാധാരണ പനിയുടെ ലക്ഷണങ്ങളോടെ പ്രകടമാവുന്ന റിഫ്റ്റ് വാലി പനി വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കാം. റിഫ്റ്റ് വാലി പനി ബാധിക്കാനുള്ള സാധ്യത എല്ലാവര്‍ക്കുമുണ്ടെങ്കിലും ഗര്‍ഭിണികളെ ഇത് അതിമാരകമായി ബാധിക്കും. ചാപിള്ള, ജന്മവൈകല്യമുള്ള കുട്ടികള്‍ ഉണ്ടാവുന്നത് എന്നിവയൊക്കെ റിഫ്റ്റ് വാലി പനി ഗര്‍ഭിണികളെ ബാധിച്ചാല്‍ ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്. രോഗം ബാധിച്ച എലികളുടെയും മനുഷ്യഭ്രൂണത്തിന്റെയും, സാമ്പിളുകളില്‍ നടത്തിയ പരീക്ഷത്തിന്റെ വിശദവിവരങ്ങള്‍ സയന്‍സ് അഡ്വാന്‍സ് ജേണലില്‍…

Read More