മലയാള സിനിമയിലെ സ്ഥിര സാന്നിദ്ധ്യമാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായുള്ള കഥാപാത്രങ്ങളില്‍ പ്രത്യേക മികവു പുലര്‍ത്തുന്ന നടിയാണ് റിമ. അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകള്‍ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാന്‍ മടി കാണിക്കാത്ത അപൂര്‍വം നടിമാരിലൊരാളാണ് റിമ. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ താരത്തിന് ഒരുപാട് ഫോളോവേഴ്സും ഉണ്ട്. അഭിനയ വൈഭവത്തിലൂടെ താരം നേടിയ പ്രേക്ഷകര്‍ക്കൊപ്പം സ്വന്തമായി നിലപാടുകള്‍ തുറന്നു പറഞ്ഞതു കൊണ്ട് വിമര്‍ശകരെയും താരം നേടിയിട്ടുണ്ട്. മീഡിയകളില്‍ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകുന്നതു പോലെതന്നെ വാക്കുകളും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ സ്ത്രീസമൂഹത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ആണ് തരംഗമായി പ്രചരിക്കുന്നത്. പെണ്‍കുട്ടി അടിപൊളിയാണ്. ആ കുട്ടി ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ ജീവിതത്തിലേക്ക് മറ്റുള്ളവര്‍ പടച്ചുണ്ടാക്കാതിരുന്നാല്‍ മാത്രം…
Read MoreTag: rima
എനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍
താരസംഘടനയായ അമ്മയ്ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്…
Read More