നിറത്തിന്റെ പേരിലും ‘ഇംഗ്ലീഷ്’ പറഞ്ഞതിന്റെ പേരിലും വിവേചനം നേരിടേണ്ടി വന്നു ! തുറന്നു പറച്ചിലുമായി റിമ കല്ലിങ്കല്‍…

ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരിലും നിറത്തിന്റെ പേരിലും തനിക്ക് വിദേശരാജ്യങ്ങളില്‍ വച്ച് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി റിമ കല്ലിങ്കല്‍. ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരില്‍ മോശമായ അനുഭവം ഉണ്ടായത് മോസ്‌കോയില്‍ വെച്ച് ആയിരുന്നു. എന്നാല്‍ നിറത്തിന്റെ പേരില്‍ യൂറോപ്പിലെ പലയിടങ്ങളിലും പ്രശ്‌നമുണ്ടായെന്നും റിമ വ്യക്തമാക്കുന്നു. ഐസ്‌ക്രീം വില്‍ക്കുന്ന പയ്യനാണ് മോസ്‌കോയില്‍ വെച്ച് തന്നോട് കയര്‍ത്ത് സംസാരിച്ചത്. റഷ്യന്‍ ഭാഷ സംസാരിക്കാത്തവര്‍ ഒക്കെ മ്ലേച്ഛരാണെന്ന് കരുതുന്നയാളായിരുന്നു അയാള്‍. താന്‍ ഇംഗ്ലീഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചതെന്നും റിമ പറഞ്ഞു. തന്നെ ചിലര്‍ രൂക്ഷമായി നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും റിമ പറഞ്ഞു. ചര്‍മത്തിന്റെ നിറവ്യത്യാസമാണ് അവര്‍ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വര്‍ണവെറി അഥവാ റേസിസം എന്ന മാനസികാവസ്ഥ വെച്ചു പുലര്‍ത്തുന്ന ഒന്നോ രണ്ടോ പേരാണ് ഉണ്ടാകുകയെന്നും അതുകൊണ്ടു തന്നെ ആ രാജ്യത്ത് ഉള്ളവരെല്ലാം അത്തരക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും റിമ വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍…

Read More

കാണാന് ട്രാന്‍സ്‌ജെന്‍ഡറിനെപ്പോലെയുണ്ട് ! ഇത്തരത്തില്‍ കമന്റ് ചെയ്തയാള്‍ക്ക് തക്കതായ മറുപടി നല്‍കി റിമ കല്ലിങ്കല്‍…

മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് റിമ കല്ലിങ്കല്‍. ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെയാണ് റിമ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. അടുത്തിടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവുമൊത്ത് റഷ്യയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇടയ്ക്കിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി താരം സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. അടുത്തിടെ പങ്കുവെച്ച് ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന ഒരു കമന്റിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാണാന്‍ ട്രാന്‍സ് ജെന്‍ഡറിനെ പോലെയുണ്ട് എന്നാണ് ഒരാള്‍ റിമ കല്ലിങ്കല്‍ പങ്കുവെച്ച ചിത്രത്തിന്റെ അടിയില്‍ നല്‍കിയ കമന്റ്. ഇതിന് റിമ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി, എനിക്ക് ചുറ്റുമുള്ളവരില്‍ ഏറ്റവും ആത്മവിശ്വാസമുള്ള ആള്‍ക്കാരാണ് അവര്‍’ ഇതായിരുന്നു റിമയുടെ മറുപടി. പാവാട അലക്കി ആഷിഖ് കൂടെ ഉണ്ടെങ്കില്‍ ബാഗ് അവന് കൊടുത്താല്‍ പോരായിരുന്നോ ചേച്ചി. എന്തിനാണ് വെറുതേ കഷ്ടപ്പെടുന്നത്”…

Read More

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാന്‍സ് വൈറലാകുന്നു ! വീഡിയോ കാണാം…

മലയാള സിനിമയില്‍ തിരക്കുള്ള നടിയാണ് റിമ കല്ലിങ്കല്‍. 2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് അതേ വര്‍ഷം തന്നെ നീലത്താമര എന്ന ചിത്രത്തിലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ താരം 2008-ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള താരം ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. കണ്ടമ്പററി ഡാന്‍സും പഠിച്ച താരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. ഇതുകൂടാതെ സമൂഹത്തില്‍ നടക്കുന്ന എന്തിനും ഏതിനും അഭിപ്രായം പറയുന്നതിലൂടെ പലപ്പോഴും വിമര്‍ശങ്ങള്‍ക്കും താരം പാത്രീഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് ഒരു കിടിലന്‍ ഡാന്‍സ് വീഡിയോയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ലോക…

Read More

കവിയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് 17 സ്ത്രീകള്‍ ! വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ റിമ കല്ലിങ്കല്‍…

തമിഴ്കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ഈ വര്‍ഷത്തെ ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരേ നടി റിമ കല്ലിങ്കല്‍ രംഗത്ത്. മീടു ആരോപണങ്ങളില്‍ വൈരമുത്തു മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 17 സ്ത്രീകള്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കാണ് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് എന്നാണ് ഫേയ്‌സ്ബുക്കില്‍ റിമ കുറിച്ചത്. വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചു കൊണ്ടുള്ള പത്രക്കുറിപ്പു പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയാണ് വൈരമുത്തുവിനെതിരെ ആദ്യം രംഗത്തെത്തിയത്. അഡ്ജസ്റ്റുമെന്റിന് തയാറല്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി. അതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഗായികയായ സിന്ധുജ രാജറാമും ആരോപണവുമായി എത്തി. 17 സ്ത്രീകളാണ് ഇതിനോടകം വൈരമുത്തുവിനെതിരേ രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഒഎന്‍വി പുരസ്‌കാരം പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.അനില്‍ വളളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍,…

Read More

മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്, അവര്‍ ഞങ്ങള്‍ക്കൊപ്പം നില്ക്കാത്തതിന്റെ കാരണം പലര്‍ക്കുമെതിരേ നില്‌ക്കേണ്ടി വരുമെന്നതിനാല്‍, മഞ്ജു പുറത്തു തന്നെയെന്ന് ഉറപ്പിച്ച് റിമ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍. മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ്…

Read More

സ്‌കൂള്‍ സിലബസിനൊപ്പം പഠിച്ചത് അടിച്ചമര്‍ത്തല്‍ കോഴ്‌സും; റിമ കല്ലിങ്കലിന്റെ വറുത്ത മീന്‍ പ്രയോഗത്തിന് പിന്തുണയുമായി വന്ന ഡോ.നജ്മ മോള്‍ക്ക് പറയാനുള്ളത്…

നടി റിമാ കല്ലിങ്കലിന്റെ വറുത്ത മീന്‍ പ്രയോഗം സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്‌സില്‍ സംസാരിക്കവെയായിരുന്നു ഈ മീന്‍ പ്രയോഗം. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്റെ ജീവിതം ആരംഭിച്ചത് വീട്ടില്‍നിന്നുമാണെന്ന് റിമ പറഞ്ഞിരുന്നു. റിമയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലായി റിമയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഗവ. ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടറായ നജ്മ മോളാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്… ഒരല്‍പം മുമ്പ് എഴുതിയിരുന്നെങ്കില്‍ ഒരുപാട് പേരുടെ പേരോടെ ഞാന്‍ എഴുതി പോകുമായിരുന്നു എന്ന ഭയത്താല്‍ മാത്രം വൈകിപ്പിച്ച പോസ്റ്റാണ്.. എന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. പിന്നെ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു…പേന പിടിപ്പിക്കുന്നതിനോടൊപ്പം കയ്യില്‍ ചൂല് കൂടെ പിടിപ്പിച്ചു തന്നെയാണ് എന്റെ ഉമ്മ എന്നെ വളര്‍ത്തിയത്…അരികും മൂലയും ചേര്‍ത്ത് തൂത്തു വാരാനാണ് ആദ്യം പഠിപ്പിച്ചത്…ശേഷം അലക്കാനും ദോശ ചുടാനും തേങ്ങ…

Read More

പൊങ്കാലയോടു പൊങ്കാല; അന്ന രാജനെ അനുകൂലിച്ചെത്തിയ റിമ കല്ലിങ്കലിന് ആരാധകരുടെ വക പൊങ്കാല; ഇക്ക ഫാന്‍സും ലിച്ചിയും തമ്മിലുള്ള പ്രശ്‌നം ‘ആന്റി’ പൊക്കിക്കൊണ്ടു നടക്കുന്നതെന്തിനെന്ന് ചോദ്യം

ദുല്‍ഖറിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞ നടി രേഷ്മ അന്ന രാജന് പിന്തുണയുമായെത്തിയ റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയോടു പൊങ്കാല. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക്‌പോസ്റ്റില്‍ ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്. ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം. സ്റ്റാര്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു. ഹെല്ലോ ആന്റി……

Read More

മലയാളത്തില്‍ അവസരങ്ങള്‍ തീരെ കുറഞ്ഞു, റിമ കല്ലിങ്കലും അന്യഭാഷയിലേക്ക് ചേക്കേറുന്നു, അവസരം ലഭിച്ചാല്‍ തമിഴിലും തെലുങ്കിലും ഒരു കൈ നോക്കാമെന്ന് താരം

സാധാരണയായി മലയാളി നടിമാര്‍ അന്യഭാഷകളിലേക്ക് ചേക്കേറുന്നത് കരിയറിന്റെ തുടക്കത്തിലാണ്. കൂടുതല്‍ പണവും പ്രശസ്തിയും ലഭിക്കുമെന്നതാണ് ഇതിനു കാരണം. എന്നാല്‍ മലയാളത്തില്‍ അഞ്ചെട്ടു വര്‍ഷം അഭിനയിച്ചശേഷം ഒരു നടി അതിര്‍ത്തി കടക്കുകയാണ്. അതിനു കാരണം മറ്റൊന്നുമല്ല, മലയാളത്തില്‍ വേണ്ടത്ര അവസരങ്ങളില്ലെന്നത് തന്നെ കാരണം. മറ്റാരുമല്ല റിമ കല്ലിങ്കല്‍ തന്നെയാണ് ആ നടി. അടുത്തകാലത്തൊന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ലഭിക്കാതിരുന്ന റിമ ഇപ്പോള്‍ അഭിനയിക്കുന്നത് ക്ലിന്റ് എന്ന ചിത്രത്തിലാണ്. വിവാഹം കഴിഞ്ഞതോടെ ഗ്രാഫ് താഴ്ക്കായ റിമയെ സംവിധായകര്‍ക്കും വലിയ താല്പര്യമില്ല. ന്യൂജന്‍ സിനിമകളുടെ വാണിജ്യസാധ്യത പോയതും ഇവര്‍ക്കു തിരിച്ചടിയായി. മലയാളം വിട്ടൊരു കളിക്കുമെന്ന് നേരത്തെ പരസ്യമായി പറഞ്ഞ നടി ഇപ്പോള്‍ അന്യഭാഷയിലേക്ക് ഭാഗ്യം പരീക്ഷിക്കാന്‍ പറക്കാനൊരുങ്ങുകയാണ്. തമിഴില്‍ിന്നോ തെലുങ്കില്‍ നിന്നോ മികച്ച അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നാണ് അവര്‍ പറയുന്നത്. സംതൃപ്തി ലഭിക്കുന്ന വേഷം ലഭിച്ചാല്‍ ഭാഷ ഏതാണെന്ന് നോക്കാതെ ജോലി ചെയ്യും.…

Read More

നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്! അവരെ കേള്‍ക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്; റിമ കല്ലിങ്കലിന്റെ വീഡിയോ വൈറലാവുന്നു

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദിനംപ്രതിയെന്ന വണ്ണമാണ് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഒരു സംസ്ഥാനത്തുനിന്ന് പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ കേട്ടാല്‍ മലയാളികളുടെ തലകുനിഞ്ഞുപോവും.  ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി ഒരു വിഡിയോയെത്തിരിക്കുകയാണ്. ചലച്ചിത്രതാരം റിമാ കല്ലിങ്കല്‍ ആണ് വീഡിയോയിലൂടെ സംവദിക്കുന്നത്. യൂണിസെഫിന്റെ പിന്തുണയോടെ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആണ് ഈ ബോധവത്ക്കരണ ചിത്രം തയാറാക്കിയിരിക്കുന്നത്. വീഡിയോയില്‍ റിമ പറയുന്നതിപ്രകാരമാണ്.  ‘സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും നമ്മുടെ കേരളം ഒന്നാമതാണ്. എന്നാല്‍, കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ അതേകേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത് ഞെട്ടിക്കുന്നതാണ്, പക്ഷേ സത്യം അതാണ്. നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. നമ്മള്‍ തന്നെ അതിന് പരിഹാരം കണ്ടെത്തണം. നമ്മുടെ കുട്ടികളെ, അത് ആണാകട്ടെ, പെണ്ണാകട്ടെ, സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നല്ലതും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ കുട്ടകളെ…

Read More