കൊച്ചി: റിമി ടോമി എപ്പോഴും സ്മാര്‍ട്ടാണ്. വിവാഹമോചനം കഴിഞ്ഞിട്ടും അതൊന്നും റിമിയെ ബാധിച്ചിട്ടേയില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകള്‍. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങള്‍ കൊണ്ടു പോകുന്നത്. മാലദ്വീപുകളില്‍ അടിച്ചു പൊലിക്കുന്ന ചിത്രങ്ങളാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. അമ്മയെയും സഹോദര പുത്രനെയും ചിത്രങ്ങളില്‍ കാണാം. ആരാധകര്‍ക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടല്ക്കരയില് നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് റിമി നേപ്പാളില്‍ പോയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു. രണ്ടായിരത്തോളം കൊച്ചു ദ്വീപുകള്‍ നിറഞ്ഞ മാലദ്വീപ് ലോകത്തെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യാക്കാര്‍ക്ക് ഇവിടേക്ക്…
Read MoreTag: rimy tomi
ആഡംബര ജീവിതത്തിനിടയിലും കുട്ടികളില്ലാത്ത ദുഖം റിമിയെ അലട്ടി ! നാട്ടുകാരുടെ കണ്ണിലുണ്ണിയായ റിമി ദാമ്പത്യജീവിതം അവസാനിപ്പിക്കുന്ന വിവരം അറിഞ്ഞ് അമ്പരന്ന് പാലാക്കാര്…
ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് റിമിയുടെ ആരാധകര്‍ ശ്രവിച്ചത്. കാരണം 11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് റിമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുന്നത്. റിമിയുടെ നാടായ പാലായില്‍ ഉള്ളവര്‍ക്ക് വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. പാലായിലെ ളാലം പള്ളിയിലെ ക്വയറില്‍ തുടങ്ങി പിന്നീട് കലോത്സവ വേദികളില്‍ താരമായ റിമി ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു. 70ലധികം സിനിമകളില്‍ പിന്നണി ഗായികയായും നിരവധി ടെലിവിഷന്‍ റിയാലിറ്റിഷോകളില്‍ അവതാരകയായും റിമി നിറഞ്ഞു നിന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ സിനിമാനടിയുമായി. വളരെ സരസമായി സംസാരിക്കുന്ന പ്രകൃതമാണ് റിമിയെ ആളുകളുടെ പ്രിയങ്കരിയാക്കിയത്. വിവാഹ ശേഷം തൃശ്ശൂരും എറണാകുളത്തുമായിട്ടായിരുന്നു റിമിയുടെ താമസം. കുട്ടികളില്ലാത്തത് റിമിയെ അസ്വസ്ഥയാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പരസ്പര സമ്മതത്തോടെയാണ് 11 വര്‍ഷം നീണ്ട…
Read Moreറിമി ടോമി വിവാഹമോചിതയാവുന്നു ! വിരാമമിടുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന്; കുടുംബക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഗായികയും അവതാരകയും നടിയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി. റിമിയും ഭര്‍ത്താവും കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മാധ്യമങ്ങളെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം. ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചു. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു. റിമിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Read More