കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഹരിയാനയിലെ നൂഹില്‍ നിന്ന് പുറത്തുവരുന്നതെല്ലാം ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ്. ഇതിനിടയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഹിന്ദു പിതാവിനും അയാളുടെ മകനും രണ്ട് മുസ്ലിം കുടുംബങ്ങള്‍ കലാപത്തിനിടെ അഭയം നല്‍കിയെന്ന വാര്‍ത്തയാണത്. പിനാങ് വാനിലേക്ക് പോയ കരണ്‍ എന്നയാളും അയാളുടെ മകന് വിവേകും നൂഹിലെലെത്തുമ്പോഴേക്കും അവിടെ കലാപം പടര്‍ന്നിരുന്നു. മകന് ധരിച്ച കറുത്ത ഷര്‍ട്ടാണ് കലാപകാരികളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചതെന്ന് കരണ്‍ പറയുന്നു. ശോഭായാത്രയില്‍ ബജ്രംഗ്ദള് പ്രവര്ത്തകന് മോനു മനേസറിനെ അനുകൂലിച്ചവര്‍ കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. അവരിലൊരാളായി തെറ്റിദ്ധരിച്ചാണ് കലാപകാരികള്‍ തങ്ങളുടെ വാഹനം തടഞ്ഞു നിര്‍ത്തിയതെന്നും മത ചിഹ്നങ്ങള്‍ ഉള്ളതിനാല്‍ വാഹനം കത്തിച്ചുവെന്നും കരണ്‍ പറയുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിരക്ഷപ്പെട്ട കരണും മകന് വിവേകും അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഒരു മുസ്ലിം കുടുംബമായിരുന്നു അവിടെ താമസിച്ചിരുന്നത്. ഇരുവരും മൂന്നു മണിക്കൂറിലധികം സമയം…
Read More