കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതക കേസ് പ്രതി റിപ്പര്‍ ജയാനന്ദനെ കുടുക്കിയത് സഹ തടവുകാരനോടുള്ള മനസു തുറക്കല്‍. സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേര്‍ മാത്രമുള്ള അതിസുരക്ഷ സെല്ലില്‍ വച്ചാണ് ജയാനന്ദന് സഹതടവുകാരനോട് മനസു തുറന്നത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജയാനന്ദന് നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. ഇതു പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. ഈ ശിക്ഷ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അനുഭവിച്ചുവരികയായിരുന്നു. അതീവ സുരക്ഷാ സെല്ലില്‍ സുഹൃത്തായി മാറിയ സഹതടവുകാരനോട് പോണേക്കര ഇരട്ടക്കൊലപാതക വിവരങ്ങള്‍ ജയാനന്ദന് പങ്കുവച്ചതാണ് കേസിനു തുമ്പായത്. തൃശൂരിലെ കോടതിയില്‍ ഒരു കേസ് ഒഴിവായതിന്റെ സന്തോഷത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. സഹതടവുകാരനില്നിന്നു ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇരട്ടക്കൊലപാതകം നടന്ന ദിവസം കുറ്റവാളിയെ കണ്ടെന്നു മൊഴി നല്‍കിയിരുന്ന അയല്‍വാസി, ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് 17 വര്‍ഷത്തിനു ശേഷം ഇരട്ടക്കൊലപാതകം നടത്തി 17 വര്‍ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച്…
Read More