കുടിയേറ്റ നയം കടുപ്പിച്ച് ഋഷി സുനക്. ഇതുപ്രകാരം ബ്രിട്ടനിലേക്ക് അനധികൃതമായി ഇനി കുടിയേറുന്നവരെ കാത്തിരിക്കുന്നത് ജയില്‍ശിക്ഷയും റുവാണ്ടയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുമാണ്. അനധികൃതമായി യുകെയിലെത്തുന്നവരെ തടങ്കലിലാക്കിയ ശേഷം അവരെ ആഴ്ചകള്‍ക്കകം സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് നയം വ്യക്തമാക്കി സുനക് ട്വീറ്റ് ചെയ്തു. ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ എന്നുപേരിട്ടിരിക്കുന്ന കരട് നിയമം, ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. അതേസമയം, പുതിയ നിയമത്തിനെതിരെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. കഴിഞ്ഞ…
Read MoreTag: rishi sunak
മക്കളേ ഋഷിയണ്ണന്‍ പെട്ടു ! സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് പിഴചുമത്തി പോലീസ്…
കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ വീഡിയോ ചിത്രീകരിക്കാനായി സീറ്റ്ബെല്‍റ്റ് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി ലങ്കാഷെയര്‍ പോലീസ്. 100 പൗണ്ട് അഥവാ പതിനായിരം രൂപയാണ് പിഴയടക്കേണ്ടതെന്നും എന്നാല്‍ കോടതി മുഖേനയാണ് പിഴ അടക്കുന്നതെങ്കില്‍ ഇത് 500 പൗണ്ട് അഥവാ അമ്പതിനായിരം രൂപയായി വര്‍ധിക്കുമെന്നും പൊലീസ് പറഞ്ഞു. കാറില്‍ സഞ്ചരിക്കവേ ബ്രിട്ടനിലെ ലെവലിംഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനായി റെക്കോര്‍ഡ് ചെയ്യാനായായി ആയിരുന്നു ഋഷി സുനക് ഈ ‘സാഹസം’കാട്ടിയത്. വ്യാഴാഴ്ച സുനകിന്റൈ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വീഡിയോ പുറത്തു വന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. കാറില്‍ സീറ്റ് ബെല്‍റ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാള്‍ എങ്ങനെ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആക്ഷേപമുയര്‍ത്തിയിരുന്നു. സംഭവത്തില്‍ സുനക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും…
Read More