കെ. ഷിന്റുലാല്കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് ദിവസവും കുറഞ്ഞത് രണ്ടു ലിറ്റര്‍ കുടിവെള്ളം നല്‍കുന്നത് ഉറപ്പുവരുത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവ്. രോഗവ്യാപനം തടയുന്നതിനായി പുറത്തിറക്കിയ 16 നിര്‍ദേശങ്ങളിലാണ് രണ്ടു ലിറ്റര്‍ കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് ഉത്തരവിട്ടത്. ദക്ഷിണ, മധ്യമേഖല, ഉത്തരമേഖലാ ഡിഐജിമാര്‍ക്കും ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഉത്തരവ് ഇതിനകം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡിജിപിയുടെ അധ്യക്ഷതയില്‍ ജയില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ആഷീല്‍ സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇക്കാര്യങ്ങളുള്പ്പെടുത്തിയാണ് ഋഷിരാജ് സിംഗ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സമീകൃതാഹാരംകോവിഡ് പോസിറ്റീവായ തടവുകാര്‍ക്ക് സമീകൃതാഹാരവും നല്‍കണമെന്ന് ഡിജിപിയുടെ ഉത്തരവിലുണ്ട്. അതേസമയം തടവുകാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശിച്ചു. അവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം പാലിച്ച് വ്യത്യസ്ത സമയങ്ങളില്‍ ഭക്ഷണം…
Read MoreTag: rishiraj singh
കാക്കിക്കുള്ളിലെ കലാഹൃദയം ! ജയിലില്‍ തകര്‍ത്തു പാടി ഋഷിരാജ് സിംഗ്; കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തടവുകാര്‍
ഋഷിരാജ് സിംഗ് പണ്ടേ ഒരു പുലിയാണ്. കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ക്കശക്കാരനായ പോലീസുകാരനാണെങ്കിലും കക്ഷിയുടെ ഉള്ളില്‍ ഒരു കലാഹൃദയമുണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ജയിലില്‍ പുള്ളി പാടിയ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ ഈപാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്. ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി മാറിയത്. പരിപാടിക്കെത്തിയ ഋഷിരാജ് സിങിനോട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണില്‍ നോക്കി വടക്കന്‍ വീരഗാഥയിലെ ചന്ദനലേപ സുഗന്ധം എന്ന അതീവ സുന്ദരമായ പാട്ട് ഈണം തെറ്റാതെ ആസ്വദിച്ച് പാടുകയും ചെയ്തു. പാട്ട് കഴിഞ്ഞതോടെ തടവുകാരടക്കം നിറഞ്ഞ കൈയ്യടിയാണ് ജയില്‍…
Read Moreപൂവാലന്മാരുടെ ശ്രദ്ധയ്ക്ക് ! പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ 50000 രൂപവരെ പിഴ വിധിക്കാമെന്ന് ഋഷിരാജ് സിംഗ്; ഡല്‍ഹിയിലെ ആ ‘പരിപാടി’ ഇവിടെയും വേണ്ടി വരുന്നുവെന്നും ഡിജിപി
പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് 5000 രൂപവരെ പിഴവിധിക്കാന്‍ സ്‌കൂള്‍ തല സുരക്ഷാ സമിതിക്ക് അധികാരമുണ്ടെന്ന് ഡിജിപി ഋഷിരാജ് സിംഗ്. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വയരക്ഷയ്ക്കായി ആയോധനകലകള്‍ അഭ്യസിക്കണമെന്നും സിംഗ് പറഞ്ഞു.’ബാഗില്‍ മുളക് സ്‌പ്രേയുമായി നടക്കുന്ന ഡല്‍ഹിയിലെ രീതി ഇവിടെയും വേണ്ടിവരുന്നു. എല്ലാ സ്‌കൂളുകളിലും സുരക്ഷാസമിതികളുണ്ടാക്കണം.പതിനെട്ടുവയസില്‍ താഴെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണും ഇരുചക്രവാഹനവും സമ്മാനിക്കുന്ന പ്രവണത രക്ഷിതാക്കള്‍ ഒഴിവാക്കണം.’ ഡിജിപി പറയുന്നു. കൗമാരക്കാരിലെ ലഹരി ഉപയോഗം തടയാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.കൊട്ടാരക്കര ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണം ആയുഷ് 2019ന്റെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവെയാണ് ഋഷിരാജ് സിംഗ് ഇക്കാര്യം പറഞ്ഞത്.
Read Moreഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല ! ഇത് ഒരാളുടെ സങ്കല്‍പ്പം മാത്രമാണ്; ഋഷിരാജ് സിംഗിനെതിരേ ആഞ്ഞടിച്ച് ബോണി കപൂര്‍…
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ശ്രീദേവിയുടേത് അപകടമരണമല്ലെന്നും കൊലപാതകമാവാനാണ് സാധ്യതയെന്നും അന്തരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നതായാണ് ഋഷിരാജ് സിങ് ഒരു ലേഖനത്തില്‍ എഴുതിയത്. പ്രസിദ്ധ സിനിമാനടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു’ ഇതായിരുന്നു ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് ലേഖനത്തില്‍ കുറിച്ചത്. ഇത് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്നാണ് മറുപടിയുമായി ബോണി കപൂര്‍ രംഗത്തെത്തിയത്. ഇത്തരം വിഡ്ഢിക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ ഇനിയും…
Read More