വൈശാലിയില്‍ ഋഷിശൃംഗനായി അഭിനയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് നടന്‍ മനോജ് കെ ജയന്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മനോജ് കെ ജയന്‍ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ…”ഭരതേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ ഭ്രാന്തെടുത്ത് ഓടി നടന്ന കാലമുണ്ടായിരുന്നു. 1987-ല്‍ വൈശാലി എന്ന ചിത്രത്തിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രത്തിനായി അദ്ദേഹം പുതുമുഖങ്ങളെ തേടുന്നു എന്നൊരു വാര്‍ത്ത കാണാനിടയായി.എന്റെ സുഹൃത്തായ ജയന്‍ ചെമ്പഴന്തി ഞാന്‍ പല ആംഗിളുകളില്‍ പോസ് ചെയ്തു നില്‍ക്കുന്ന ചില കോപ്രായത്തിലുള്ള ചിത്രങ്ങള്‍ അയച്ചു. ഒരു കാര്യവുമില്ല. ഈ പടം കണ്ടാല്‍ ഒരിക്കലും ഋഷ്യശൃംഗനായി അദ്ദേഹം എടുക്കില്ല എന്നറിയാം. അത്തരം ചിത്രങ്ങളായിരുന്നു അത്. ആയിരക്കണക്കിന് ഫോട്ടോകളുടെ കൂടെ അത് മണ്‍മറഞ്ഞു. മനോജ് കെ ജയന്‍ പറഞ്ഞു. ‘പിന്നീട് 1988-ല്‍ പ്രണാമം എന്നൊരു സിനിമ അദ്ദേഹം ചെയ്യാന്‍ അദ്ദേഹം പദ്ധതിയിട്ടു. മമ്മൂക്ക, സുഹാസിനി അശോകന്‍ തുടങ്ങിയവരൊക്കെ ആയിരുന്നു…
Read More