സ്വത്വപ്രതിസന്ധികളേതുമില്ലാതെ സ്വന്തമായി കരിയറുണ്ടാക്കിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് റിസ്വാന്. ലിംഗസമത്വം ലിംഗനീതി എന്നതൊക്കെ ആണ്-പെണ് സ്വത്വത്തെ ചുറ്റിപ്പറ്റി മാത്രം നടക്കുന്ന കാലത്തുനിന്നും നമ്മള് കുറച്ചധികം മുന്നോട്ട് പോയിട്ടുണ്ട്. എല്‍.ജി.ബി.റ്റി.ക്യൂ.ഐ തുടങ്ങി ഒരുപാട് വ്യത്യസ്തരായ മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ ഇന്ന് നമ്മള്ക്കാകുന്നുണ്ട്. ഇപ്പോള്‍ പിന്നോട്ടടിക്കുന്ന സമൂഹത്തില്‍ നിന്നും സധൈര്യം മുന്നോട്ടു നിങ്ങുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് റിസ്വാന്. തന്റെ ജീവിതത്തെപ്പറ്റി റിസ്വാന് പറയുന്നതിങ്ങനെ…ചെറിയ പ്രായം മുതല്‍ താന്‍ പെണ്‍കുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറയുകയാണ് റിസ്വാന്. ഒരുങ്ങി നടക്കാനും പെണ്‍കുട്ടികളെയൊക്കെ ഒരുക്കിക്കൊടുക്കാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പൊ ഞാന്‍ ഉമ്മയോട് പറഞ്ഞു എനിക്ക് മേക്കപ്പ് ആര്‍ട്ടിസ്റ്റാകണം എന്ന്. പക്ഷേ അത് കേട്ടപ്പോ ഉമ്മ പറഞ്ഞത് അത് നമ്മുടെ മതത്തിനെ നിന്ദിക്കലാണ്. പെണ്ണുങ്ങളുമായി അങ്ങനെ അടുത്തിടപഴകി നടക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു. അതുകൊണ്ട് ആ ആഗ്രഹം ഞാന്‍ വേണ്ടെന്ന് വെച്ചു. ഈ മേഖലയില്‍ തന്നെ എന്തെങ്കിലുമൊക്കെ…
Read More