നദിയിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് നദയില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു. മധ്യപ്രദേശിലെ ബെല്‍കേഡി ഗ്രാമത്തിലാണ് സംഭവം. കരയ്ക്കെത്താനാകാതെ ഒരു മണിക്കൂറോളം നദിയില്‍ നില്‍ക്കേണ്ടി വന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് കരയിലെത്താനായത്. ചിന്ദ്വാര ജില്ലയിലെ ജുന്നാര്‍ഡോ പട്ടണത്തിലെ ആറു പെണ്‍കുട്ടികളാണ് പിക്നിക്കിനായി ബെല്‍കേഡി ഗ്രാമത്തിലെത്തിയത്. ഗ്രാമത്തില്‍ മുഴുവന്‍ കറങ്ങി നടന്ന പെണ്‍കുട്ടികള്‍ പിന്നീട് പെഞ്ച് നദിക്കരയില്‍ എത്തുകയായിരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പെണ്‍കുട്ടികള്‍ അല്‍പ്പസമയം ഇവിടെ വിശ്രമിച്ചു. അതിനിടെയാണ് മേഘ ജാവ്ര, വന്ദന ത്രിപാഠി എന്നീ പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാനായി നദിയിലേക്ക് ഇറങ്ങിയത്. വെള്ളം കുറവായിരുന്ന നദിയുടെ നടുക്കുള്ള പാറക്കല്ലുകളില്‍ കയറി നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫികള്‍ എടുത്തു. എന്നാല്‍ സെല്‍ഫി എടുക്കുന്നതിന്റെ ത്രില്ലില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ല. ജലനിരപ്പുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കരയില്‍ വിശ്രമിക്കുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് പെണ്‍കുട്ടികളോട് വിവരം പറഞ്ഞത്. ഉടന്‍ തന്നെ കരയിലേക്ക് എത്താന്‍…
Read MoreTag: river
നദിയിലേക്കു പോയ കുഞ്ഞു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി നായ ! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം…
ഏറ്റവും നന്ദിയുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയും നായയെന്ന്. അതിന് ദൃഷ്ടാന്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വെള്ളത്തില്‍ വീഴാതെ കൊച്ചു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന നായയാണ് താരമായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 16 സെക്കന്‍ഡ് ദൈര്‍ഘ്യമുളളതാണ് വീഡിയോ. കളിക്കിടയില്‍ തന്റെ ബോള്‍ വെളളത്തിലേക്കു വീണതു കണ്ട കുട്ടി അതെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേയാണ് നായ രക്ഷകനായെത്തിയത്. നദിയിലേക്ക് ഇറങ്ങാനായി നടന്നുപോയ കുഞ്ഞു ബാലികയെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് പുറകിലേക്ക് തളളിയിടുകയും, തുടര്‍ന്ന് വെളളത്തില്‍ വീണുകിടന്ന ബോള്‍ കടിച്ചെടുത്ത് കരയിലേക്ക് കൊണ്ടുവരുന്നതുമാണ് വീഡിയോ. നദിയില്‍നിന്നും അകലെ സുരക്ഷിത സ്ഥാനത്തേക്ക് കുഞ്ഞിനെ എത്തിച്ചശേഷമാണ് നായ ബോളെടുക്കാനായി വെളളത്തിലേക്ക് ഇറങ്ങിയത്. നാലു ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോ കണ്ടവരെല്ലാം കുഞ്ഞു ബാലികയെ രക്ഷിച്ച നായയെ അഭിനന്ദിക്കുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി…
Read More