നടി റിയാമിക്ക ജീവനൊടുക്കിയതിനു കാരണം അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിനെത്തുടര്ന്നാണെന്നു സൂചന. സജോ സുന്ദര്‍ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമയിലെ തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് നിരാശയുണ്ടായിരുന്നെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ് സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു എക്സ് വിഡിയോസ്. സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ റിയാമിക്ക ഏറെ പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞെന്ന രീതിയിലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ പ്രചാരണങ്ങളെ തള്ളി സംവിധായകന് സജോ സുന്ദര്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. റിയാമിക്കയുടെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച സഹോദരന്റെ ഫ്ളാറ്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളുമുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയവും…
Read More