തിരുവനന്തപുരം: വെളുപ്പാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്ന മട്ടിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്നും ഈ അനാവശ്യ വിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരന്പര്യത്തിന് ചേർന്നതല്ല. കലയുടെ അളവുകോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read MoreTag: rlv ramakrishnan
ഇയാൾക്ക് കാക്കയുടെ നിറമാണ്, ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല; കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരേയാണ് കേസ്. സത്യഭാമയുടെ പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയോട് കമ്മീഷൻ അംഗം വി. കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ സത്യഭാമയ്ക്കെതിരേ പലരും രംഗത്തെത്തി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള്‍ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച്…
Read Moreദുർമോഹിനിയാട്ടങ്ങളെ ആടിത്തകർക്കൂ രാമകൃഷ്ണാ; സത്യഭാമയിൽനിന്നുയർന്നത് ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം….
മികച്ച നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്, മനുഷ്യത്വത്തോടുള്ള കൂറിന്റെ ഭാഗമായിട്ടാണ്. മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം സത്യഭാമയിൽനിന്നു നിറത്തിന്റെയും ശരീരാക്ഷേപത്തിന്റെയും പേരിൽ അദ്ദേഹത്തിനു സഹിക്കേണ്ടിവന്ന അപമാനം കേരളത്തിനാകെ അപമാനമായിരിക്കുന്നു. രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നും കണ്ടാൽ പെറ്റ തള്ളപോലും സഹിക്കില്ലെന്നും അടക്കമുള്ള മനുഷ്യവിരുദ്ധ പരാമർശങ്ങളെ, സത്യഭാമ എത്രവലിയ കലാകാരിയാണെങ്കിലും, വച്ചുപൊറുപ്പിക്കാൻ പരിഷ്കൃതസമൂഹത്തിനു ബാധ്യതയില്ല. ഉള്ളിലൊളിപ്പിച്ചിട്ടും ദഹിക്കാതെ കിടന്ന വർണവ്യവസ്ഥയുടെ പുളിച്ചുതികട്ടലാവാം സത്യഭാമയിൽനിന്നുയർന്നത്; ആ ദുർഗന്ധത്തെ ആസ്വദിക്കാതിരുന്നാൽ മാത്രം പോരാ, ചികിത്സയും ഉറപ്പാക്കണം. കാഴ്ചകൊണ്ടും കെട്ടുകാഴ്ചകൾകൊണ്ടും മാത്രം ഒരാളുടെ മഹത്വം വിലയിരുത്താനാവില്ലെന്നതിന്റെ തെളിവായിരിക്കുന്നു സത്യഭാമയുടെ പരാമർശങ്ങൾ: “”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ടാല്‍ കാക്കയുടെ നിറം. കാല് അകത്തിവച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത്ര അരോചകം വേറെയില്ല. ആണ്പിള്ളേര് മോഹിനിയാട്ടം കളിക്കുന്നെങ്കിൽ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍പിള്ളേരില്‍ നല്ല…
Read Moreകറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പത്മ’ കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടൻ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ. മനുഷ്യർക്ക് വേണ്ടതd വിവരവും വിവേകവുമാണെന്ന് ജോയ് മാത്യു പറഞ്ഞു. ഇങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. കഷ്ടപ്പെട്ട് പഠിച്ച് നൃത്തപഠനത്തിൽ ഡോക്ടറേറ്റ് നേടിയ ആർഎൽവി രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേവിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടത് ,അങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ ആർഎൽവി രാമകൃഷ്ണൻ തൽക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ. “പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ് മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ
Read More‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി
നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം ജൂനിയർ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശവുമായി നടൻ ഹരീഷ് പേരടി. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതിയെന്ന് പറഞ്ഞ കറുപ്പിനൊടൊപ്പം രാമകൃഷ്ണന്റെ ചിത്രവും പങ്കുവച്ചാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ‘മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി…രാമകൃഷ്ണനോടും ഒരു അഭിർത്ഥന..ഇനി മോഹിനിയാട്ടം കളിക്കുമ്പോൾ ഒരു പ്രതിഷേധമെന്ന നിലക്ക് മുഖത്തും ശരീരത്തിലും വെള്ള പൂശരുത്..ഭൂമി കുലുങ്ങുമോ എന്ന് നമുക്ക് നോക്കാം..കറുപ്പിനൊപ്പം..രാമകൃഷ്ണനൊപ്പം’. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം.…
Read Moreസത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കും; കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്
തൃശൂര്‍: കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്. കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന് പ്രതികരിച്ചു. തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കും. ഇവര്‍ മുമ്പും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. ഇവർക്കെതിരേ നേരത്തേ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് താന്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരേ നിയമനടപടി സ്വീകരിക്കും. കറുത്തവര്‍ക്കുവേണ്ടി താന്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും രാമകൃഷ്ണന് പറഞ്ഞു.
Read More‘കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം സത്യഭാമ
തൃശൂർ: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തി കലാമണ്ഡലം ജൂനിയർ സത്യഭാമ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശം നടത്തിയത്. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന ആൾക്കാർ. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാൽ അകത്തിവച്ച് കളിക്കേണ്ട കലാരൂപമാണു മോഹിനിയാട്ടം. ഒരു പുരുഷൻ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നയത്രേം അരോചകമായിട്ട് ഒന്നുമില്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം ഒക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടു കഴിഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല’’– സത്യഭാമ അഭിമുഖത്തിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത് . നിരവധിപേരാണ് രാമകൃഷ്ണന് പിന്തുണയുമായെത്തിത്. ഇതോടെ…
Read More