ദശീയപാത ചന്തപ്പുരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ കേസ്. കാറിലെത്തിയ അഞ്ച് അക്രമികള്‍ക്കു പുറമെ സഹായത്തിനു വന്ന മൂന്നു പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തുന്ന സംഭവവികാസങ്ങളാണ് സെന്റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകുന്നേരം അരങ്ങേറിയത്. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ലു പൂര്‍ണമായും തകര്‍ത്തു. കാര്‍ യാത്രികരെ മര്‍ദിച്ചു. തൃപ്രയാര്‍ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പോലീസ് എത്തും മുന്‍പേ ഇരുവിഭാഗവും കാറുകളുമായി കടന്നു. കാര്‍ ഉരഞ്ഞതിനെച്ചൊല്ലി അസീമും തൃപ്രയാര്‍ സ്വദേശികളും നേരത്തേ തന്നെ തര്ക്കത്തിലേര്പ്പെട്ടിരുന്നത്രെ. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നെന്നു പറയുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പോലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാര്‍ പത്താഴക്കാട് അപകടത്തില്‍ പെട്ടതോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.
Read MoreTag: road
അടിച്ചു പൂക്കുറ്റിയായി റോഡെന്നു കരുതി കാര്‍ ഓടിച്ചത് റെയില്‍പാളത്തിലൂടെ ! കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍
മദ്യലഹരിയില്‍ റോഡ് ആണെന്ന് വിചാരിച്ച് റെയില്‍വേ പാളത്തിലൂടെ കാര്‍ ഓടിച്ചയാള്‍ അറസ്റ്റില്‍. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെ ആണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാത്രിയിയായിരുന്നു സംഭവം. മദ്യലഹരിയിലായ യുവാവ് റോഡാണെന്ന് കരുതി പതിനഞ്ച് മീറ്ററിലധികം ദൂരം കാര്‍ ഓടിച്ചിരുന്നു. കാര്‍ പിന്നീട് പാളത്തില്‍ കുടുങ്ങി തനിയെ നില്‍ക്കുകയായിരുന്നു. സംഭവം കണ്ട ഗേറ്റ് മാന്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റുകയുമായിരുന്നു. മദ്യലഹരിയിലാണ് ജയപ്രകാശ് കാര്‍ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇയാളുടെ വാഹനം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ജാമ്യം അനുവദിച്ചെങ്കിലും ഇയാളുടെ വാഹനം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read Moreകടലിനടിയില്‍ റോഡ് ! പഴക്കം 7000 വര്‍ഷം
കൊർചുള: ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്. ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം. റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു. അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം…
Read Moreമാപ്പു നല്‍കൂ മഹാമതേ ! റോഡിന്റെ ശോച്യാവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മന്ത്രി…
റോഡിന്റെ പരിതാപകരമായ അവസ്ഥയില്‍ മാപ്പു പറഞ്ഞ് യുവാവിന്റെ കാല്‍കഴുകി വൃത്തിയാക്കി മധ്യപ്രദേശ് മന്ത്രി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളിയാണ് മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ കഴുകി കളഞ്ഞത്. ഗ്വാളിയാറിലാണ് വ്യത്യസ്ത സംഭവം അരങ്ങേറിയത്. നഗരത്തിലെ വിനയ് നഗര്‍ മേഖലയിലെ റോഡിന്റെ ശോച്യാവസ്ഥ നേരിട്ട് മനസിലാക്കാനാണ് മന്ത്രി എത്തിയത്. അഴുക്കുചാലിന് കുഴിയെടുത്തതിനെ തുടര്‍ന്നാണ് റോഡ് മോശമായത്. റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനിടെയാണ് യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചെളി മന്ത്രി കഴുകി കളഞ്ഞത്. റോഡിന്റെ ശോച്യാവസ്ഥയില്‍ മന്ത്രി ജനങ്ങളോട് മാപ്പുപറഞ്ഞു. റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ഊര്‍ജ്ജ മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ അറിയിച്ചു. വേറിട്ട പ്രവൃത്തികള്‍ കൊണ്ട് നേരത്തെയും മന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോയ്ലെറ്റുകള് വൃത്തിയാക്കിയും വൈദ്യുതി പോസ്റ്റുകളുടെ കേടുപാടുകള്‍ തീര്‍ത്തുമാണ് മുന്‍പ് മന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. എന്തായാലും സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍…
Read Moreമൊബൈല്‍ തട്ടിപ്പറിക്കാന്‍ എത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചത് 150 മീറ്റര്‍ ! നടുക്കുന്ന വീഡിയോ…
മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ സ്കൂട്ടറിലെത്തിയ സംഘം സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ചര്‍ച്ചയാകുന്നു. വ്യാഴാഴ്ച വൈകീട്ട് ഡല്‍ഹി ഷാലിമാര്‍ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലാണ് പ്രചരിക്കുന്നത്. അതിവേഗത്തില്‍ സ്കൂട്ടര്‍ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്‍സീറ്റിലിരുന്നയാള്‍ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോള്‍ ഇയാള്‍ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവില്‍ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകള്‍ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡില്‍ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. റോഡിലൂടെ എത്തിയ വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ വന്‍അപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോര്‍ട്ട്. ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്…
Read Moreറോഡില്‍ക്കൂടിയാണോടാ വണ്ടിയോടിക്കുന്നത് ! അടിച്ചു പൂക്കുറ്റിയായി സൈനിക വാഹനം തടഞ്ഞ് യുവതി; വീഡിയോ വൈറലാകുന്നു…
മദ്യപിച്ച് ലക്കുകെട്ട യുവതി സൈനിക വാഹനം തടയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മദ്യാസക്തിയില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. യുവതി ഒരു മോഡല്‍ കൂടിയാണ്. സൈനികവാഹനത്തില്‍ ചാരിനിന്ന് യുവതി ലക്കുകെട്ട് ഉച്ചത്തില്‍ സംസാരിക്കുന്നത് കാണാം. വാഹനത്തില്‍ അടിക്കുമ്പോള്‍ കയ്യിലെ പഴ്സില്‍ നിന്ന് മദ്യകുപ്പി പുറത്തേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് വാഹനത്തില്‍ നിന്നൊരു സൈനികന് പുറത്തിറങ്ങി യുവതിയോട് വഴിമാറാന്‍ ആവശ്യപ്പെട്ടിട്ടും യുവതി അയാളോടും തര്‍ക്കം തുടരുകയായിരുന്നു. പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് പൊതുനിരത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവതിക്കെതിരേ എക്സൈസ് നിയമങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍, സൈനികരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് വിവരം.
Read Moreവെറും ആറു കിലോമീറ്ററിന് ആവശ്യപ്പെട്ടത് 9200 രൂപ വണ്ടിക്കൂലി ! തുക നല്കാന് ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ പെരുവഴിയില്‍ തള്ളി ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത; ഇയാളെ ഒരു പാഠം പഠിപ്പിച്ച് ഡോക്ടര്‍മാര്‍…
ആറു കിലോമീറ്റര്‍ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവര്‍ പുറത്താക്കിയത്. കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് ഡ്രൈവര്‍ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പടെ ഊരി മാറ്റി കുടുംബത്തെ പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛന് ആരോപിച്ചു. വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനവുമായി പിതാവും മകനും ! 10 മീറ്റര്‍ വീതിയില്‍ വെട്ടിയത് 200 മീറ്റര്‍ റോഡ്; 39 ദിവസത്തെ അധ്വാനത്തിലൂടെ വിരാമമിട്ടത് 15 വര്‍ഷത്തെ കാത്തിരിപ്പിന്…
ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും ടിക്ക്ടോക്കിലും പാചക പരീക്ഷണങ്ങളിലും മുഴുകുമ്പോള്‍ വേറിട്ട മാതൃകയാകുകയാണ് കൂടരഞ്ഞിയിലെ ഈ അപ്പനും മകനും… കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ 58 കാരന് കുറുംബേല്‍ അഗസ്റ്റിന് ജോസഫും മകനുമാണ് അപ്രതീക്ഷിതമായി കിട്ടിയ ഇടവേള വഴിവെട്ടി സാമൂഹസേവനത്തിനായി ഉപയോഗിച്ചത്. സ്വന്തം വസ്തു കൂടി വിട്ടു കൊടുത്തു കൊണ്ട് വലിയവാഹനം കടന്നു പോകുന്ന രീതിയില്‍ വീതി കൂട്ടി 39 ദിവസം കൊണ്ട് പത്തടി വീതിയില്‍ 200 മീറ്ററോളമാണ് വെട്ടിയത്. ഇതോടെ വീട്ടിലേക്കുള്ള റോഡിന് വേണ്ടിയുള്ള നീണ്ട 15 വര്‍ഷമായുള്ള കാത്തിരിപ്പ് കൂടിയാണ് അവസാനിപ്പിച്ചത്. 14 വര്‍ഷം മുമ്പ് വാഹനം കയറിവരും വിധം റോഡ് വീതികൂട്ടാന്‍ സ്വന്തം പതിനഞ്ചര സെന്റ് ഭൂമി കൂടി അഗസ്റ്റിന് നല്‍കിയിരുന്നു. എന്നാല്‍ പകുതിയോളം നടന്ന റോഡ് നിര്‍മ്മാണം പിന്നീട് പല കാരണങ്ങളാല്‍ നിലച്ചു പോകുകയായിരുന്നു. തങ്ങളുടെ ഭാഗത്തേക്കുള്ള നിര്‍മ്മാണമാണ് തടക്കപ്പെട്ടു പോയത്. ഇതോടെ ലോക്ക്ഡൗണ്‍…
Read Moreപട്ടാപ്പകല്‍ യുവതിയെ കാറിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ ! വരുന്ന വഴിയില്‍ മറ്റൊരു യുവതിയെയും ഇത്തരത്തില്‍ പിടികൂടാന്‍ ശ്രമിച്ചതായി വിവരം
കുമളി:പട്ടാപ്പകല്‍ യുവതിയെ ബലമായി കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.അയ്യപ്പന്‍കോവില്‍ ആനക്കുഴി കുന്നത്തോട്ട് ലിബിന് ജോസഫ് (24)നെയാണ് കുമളി എസ്ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെ ചെങ്കരയിലായിരുന്നു സംഭവം.വിജനമായ സ്ഥലത്ത് കാറില്‍ ബലമായി കയറ്റാനാണു ശ്രമിച്ചത്.. കുതറി രക്ഷപ്പെട്ട സ്ത്രീ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് കുമളി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വരുന്ന വഴിയില്‍ ലിബിന് വഴി ചോദിക്കാനെന്ന വിധത്തില്‍ വാഹനം നിര്‍ത്തി മറ്റൊരു സ്ത്രീയെയും കടന്നു പിടിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാര്‍ അമിത വേഗത്തില്‍ ചെങ്കര പുല്ലുമേട് വഴി മേരികുളം ഭാഗത്തേക്കു പോയി. ഇവര്‍ പരാതി നല്‍കിയിട്ടില്ല.ചെങ്കരയിലെയും പുല്ലുമേട്ടിലെയും ടാക്സി ഡ്രൈവര്‍മാര്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നു.കാറിന്റെ പിറകിലെ ചില്ലുകള്‍ പൊട്ടിയ നിലയിലാണ്.
Read More