കൊച്ചി: ഒരു മനുഷ്യനെ ഏറ്റവും വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് അവന്റെ മുഖമാണ്. അപ്പോള്‍ ആ മുഖം നഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കാവുന്നതേയുള്ളൂ. തന്റെ ആറാം വയസില്‍ സംഭവിച്ച ഒരു വാഹനാപകടമാണ് അഭയ് കുമാറിന്റെ മുഖം കവര്‍ന്നെടുത്തത്. ഇപ്പോള്‍ ആറുവര്‍ഷത്തിനു ശേഷം തനിക്ക് മുഖം തുന്നിച്ചേര്‍ത്തു തന്ന ആശുപത്രിയില്‍ അഭയ് തിരിച്ചെത്തിയിരിക്കുകയാണ്. പത്തനംതിട്ട തലച്ചിറ മൈട്രരാടന്പാറ വീട്ടില്‍ ജി.വിജയകുമാറിന്റെയും ഷീബയുടെയും ഇളയമകനാണ് അഭയ്. ആറന്മുളയിലെ ബന്ധുവീട്ടിലേക്കു പോകുംവഴി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുളള അപകടത്തില്‍ മുഖത്തെ മാംസം, മോണ, പല്ല്, എല്ല്, ചുണ്ട്, മൂക്ക്, നെറ്റി എന്നിവയുള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ട നിലയിലാണ് അഭയിനെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ എത്തിക്കുന്നത്. അപകടസ്ഥലത്ത് പരിശോധന നടത്തിയ പോലീസുകാരാണ് നഷ്ടപ്പെട്ട മുഖാവയവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നത്. ആറരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വിട്ടുപോയ മുഖാവയവങ്ങള്‍ പൂര്‍വസ്ഥാനത്ത് പുനഃസ്ഥാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് സര്ജന് ഡോ.ആര്. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. സെന്തില്‍കുമാര്‍, ഡോ. ജൂവല്‍,…
Read More