പണി പാളീന്നാ തോന്നുന്നത്… റോഡിലെ വന്‍പിഴ ശിക്ഷ അടയ്ക്കാന്‍ തയ്യാറാകാതെ ജനങ്ങള്‍; കോടതിയില്‍ കാണാമെന്ന് പറഞ്ഞ് ആളുകള്‍ വണ്ടി വിടുന്നതോടെ വെട്ടിലാകുന്നത് പോലീസും മോട്ടോര്‍വാഹനവകുപ്പും…

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ കുത്തനെ ഉയര്‍ത്തിയതോടെ സ്ഥിതിഗതികള്‍ ആകെ മാറിമറിയുന്നു. ഹെല്‍മറ്റ് വയ്ക്കാത്തതിനും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും ഇന്നലെ പിടിയിലായവരില്‍ നല്ലൊരു പങ്കും പണം നല്‍കാന്‍ തയാറായില്ല. പകരം കേസ് കോടതിയിലേക്കു വിടൂ എന്നറിയിച്ചു വണ്ടിയുമായി പോവുകയായിരുന്നു ചെയ്തത്. മുമ്പ് തര്‍ക്കിക്കാന്‍ മിനക്കെടാതെ 100 രൂപ കൊടുത്ത് പോകുന്നതായിരുന്നു പതിവെങ്കില്‍ പിഴ 1000 ആക്കിയതോടെ ചുമ്മാ 1000 കളയാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുന്നില്ല. കേസ് കോടതിയിലേക്ക് വിടൂ എന്നറിയിച്ച് വണ്ടിവിട്ടു പോവുകയാണ് ചെയ്യുന്നത്. കേസ് കോടതിയിലേക്കു നീങ്ങിയാല്‍ സമന്‍സ് നല്‍കാനും മറ്റും മോട്ടര്‍വാഹന വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരുമില്ല. ഒരാഴ്ചയ്ക്കകം പിഴത്തുകയുമായി ആര്‍ടി ഓഫിസിലെത്താന്‍ അറിയിച്ചാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ചത്. പണം അടച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമില്ല. സംസ്ഥാനത്ത് ഒരു ദിവസം പതിനായിരത്തിലേറെപ്പേരാണ് ഹെല്‍മറ്റ് വയ്ക്കാത്തതിനു പിടിയിലാകുന്നത്. ഇവര്‍ കേസ് കോടതിയിലേക്കു വിടണമെന്നാവശ്യപ്പെട്ടാല്‍ പൊലീസിന്…

Read More