ന്യൂഡല്‍ഹി: യാത്രാ വാഹനങ്ങള്‍ ഓടിക്കാന്‍ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണു നിര്‍ദ്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാനാണിത്. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിര്‍ദ്ദേശമാണ്. അവിടെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. ഡ്രൈവിംഗ് വൈദഗ്ധ്യ പരിശോധനയില്‍ ഊന്നല്‍ കൊടുക്കാനാണ് പുതിയ നിര്‍ദ്ദേശം. ഡ്രൈവിങ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കര്‍ക്കശമാക്കും. ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയണമെന്നും…
Read More