പോലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ് രാജാക്കാട് മേഖലയിലെ ഒരു കള്ളന്. ഷാപ്പുകളില്‍ കയറി ഇറച്ചിക്കറി തിന്നുകയാണ് ഇയാളുടെ പ്രധാന തൊഴില്‍. ഇതു മാത്രമല്ല ബീഡി, സിഗരറ്റ് തുടങ്ങി കയ്യില്‍ കിട്ടുന്നത് എന്തും തട്ടിയെടുക്കുകയും ചെയ്യും. നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്ന മോഷ്ടാവിന് വേണ്ടി രാജാക്കാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഒരു മാസത്തിനിടെ മുല്ലക്കാനം, തേക്കിന്‍കാനം, ആനപ്പാറ മേഖലകളില്‍ കടകള്‍, കള്ള് ഷാപ്പ്, എസ്റ്റേറ്റ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് ഒരാള്‍ തന്നെ ആണെന്നാണ് രാജാക്കാട് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം 16 ന് ആണ് മുല്ലക്കാനത്ത് 3 കടകളിലും കള്ള് ഷാപ്പിലും മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന പണവും തയ്യല്‍ കടയില്‍ നിന്ന് വസ്ത്രങ്ങളും മോഷ്ടിച്ചു. സമീപത്തെ കള്ള് ഷാപ്പില് കയറി ഇറച്ചിക്കറിയും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്. മുല്ലക്കാനത്തെ മോഷണത്തിനു ശേഷം 20ന് ആണ് തേക്കിന്‍കാനത്ത്…
Read MoreTag: robber
മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ ഉടമയയ്ക്ക് തിരികെ നല്കി കള്ളന് മാതൃകയായി; ഗതികേടു കൊണ്ട് എടുത്തതാണെന്നും ബാക്കിത്തുക ഒരു മാസത്തിനകം തിരികെ നല്‍കുമെന്നും കുറിപ്പ്; പൊന്‍കുന്നത്തു സംഭവിച്ചത്…
പൊന്‍കുന്നം: മോഷ്ടിച്ച പണം ഉടമയ്ക്ക് തിരികെ നല്‍കുന്നയാളെ കള്ളന് എന്നു വിളിക്കാമോ…? പൊന്‍കുന്നത്താണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്. മോഷ്ടിച്ച പണത്തിന്റെ പകുതി ഉടമയ്ക്ക തിരിച്ചു നല്കിയ കള്ളന് ബാക്കിത്തുക ഉടന്‍ തന്നെ തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ചേനപ്പാടി സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള പുതുപ്പറമ്പില്‍ സ്റ്റോഴ്സ് ആന്‍ഡ് ചിക്കന്‍ സെന്ററിലാണു വേറിട്ട മോഷണം നടന്നത്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്ക് ഒരു മണിയോടെ സുലൈമാന്‍ ആഹാരം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. മേശയുടെ ഡ്രോയിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയാണു കവര്‍ന്നത്. ഇതു സംബന്ധിച്ച് എരുമേലി പോലീസില്‍ പരാതി നല്‍കിയിരുന്നു. മുന്‍വശം പൂട്ടിയിരുന്ന കടയുടെ പിന്‍വശത്തെ ഓടാമ്പല്‍ തട്ടിമാറ്റിയാണു മോഷ്ടാവ് അകത്തു കയറിയത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ കേസന്വേഷണം വഴിമുട്ടിനിന്നപ്പോഴായിരുന്നു ‘ട്വിസ്റ്റ്.’ കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാനെത്തിയ സുലൈമാനെ കാത്ത് കടയ്ക്കു മുന്നില്‍ ഒരു…
Read Moreമാട്രിമോണിയിലൂടെ പരിചയപ്പെട്ട അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വിവാഹത്തിന്റെ രണ്ടാം ആഴ്ച ഭര്‍ത്താവിന്റെ പണവുമായി ഭാര്യ മുങ്ങി
ചെന്നൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി ഭാര്യ സ്ഥലം കാലിയാക്കി. ആന്ധ്രാ സ്വദേശിനിയും അനാഥയുമാണെന്ന് പറഞ്ഞ രമണാ എന്ന പെണ്‍കുട്ടിയെ മാട്രിമോണിയിലൂടെയാണ് വെങ്കട്ടരാമന് പരിചയപ്പെട്ടത്. വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകണമെന്നു പറഞ്ഞ രമണ വെങ്കിട്ടരാമനെ കൂട്ടാതെ പോവുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന യുവാവ് ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കിട്ടരാമന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവീട്ടമ്മമാരെ ഉറക്ക ഗുളിക നല്കി മയക്കും; ശേഷം എല്ലാം കവര്‍ന്നെടുക്കും; കാസര്‍ഗോട്ട് പിടിയിലായ മുഹമ്മദ് അറഫാസ് പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
വീട്ടമ്മമാരെ ഉറക്കഗുളിക നല്കി മയക്കിക്കിടത്തി കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍.വര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ തളങ്കരയിലെ മുഹമ്മദ് അറഫാസ്(22) ആണ് പോലീസിന്റെ പിടിയില്‍ ആയത്. ക്വാര്‍ട്ടേഴ്സ് ഉടമയായ വീട്ടമ്മയെ ഉറക്കഗുളിക നല്കി മയക്കി കൊള്ളയടിക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ പൊളിക്കുകയായിരുന്നു. കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്സ് ഉടമയെയും സമീപത്തെ രണ്ട് വീടുകളിലെ സ്ത്രീകളെയും ഉറക്കഗുളിക നല്കി മയക്കി കൊള്ളയടിക്കാനായിരുന്നു അറഫാസ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് കാസര്‍ഗോഡ് ഇന്‍സ്പെക്ടര്‍ സി.എ.അബ്ദുല്‍ റഹീം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറഫാസിന്റെ ക്വാര്‍ട്ടേഴ്സ് റെയ്ഡ് ചെയ്ത പോലീസ് അവിടെ നിന്ന് 15 ഉറക്കഗുളിക കണ്ടെടുത്തു. ക്വാര്‍ട്ടേഴ്സ് ഉടമയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ സഹായത്തോടെയാണ് അറഫാസ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ബദിയഡുക്കയിലെ വീട്ടില്‍നിന്ന് 35,000 രൂപ കവര്‍ന്ന കേസിലും പാണ്ടിക്കാട്ടുനിന്നും കാഞ്ഞങ്ങാട്ടുനിന്നും ബൈക്ക് മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണ്. വാടക വിളിച്ച് കൊണ്ടുപോയി…
Read More