ഓമല്ലൂര്‍ സെന്റ് സ്റ്റീഫന്‍ സിഎസ്ഐ പള്ളിയിലും സമീപത്തെ സിഎംഎസ് എല്‍പി സ്കൂളിലും മോഷണം. സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ച കള്ളന്മാര് ചെക്ക് ബുക്ക്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ പരിസരത്ത് വലിച്ചെറിഞ്ഞതായി കണ്ടെത്തി. ഞായറാഴ്ച രാവിലെ ആരാധനയ്ക്ക് പള്ളിയില്‍ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. ഉടനെ പത്തനംതിട്ട പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പള്ളിയടച്ചു. തുടര്‍ന്ന് പള്ളിയുടെ കീഴില്‍ തന്നെയുള്ള സിഎംഎസ് എല്‍പിഎസില്‍ വച്ചാണ് ആരാധനയും ചടങ്ങുകളും നടന്നത്. അവിടേക്ക് എത്തിയ വിശ്വാസികള്‍ തന്നെയാണ് സ്കൂള്‍ ഓഫീസ് തുറന്നത് ശ്രദ്ധിച്ചത്. സ്കൂളിലെ അധ്യാപിക ഷേര്‍ലി മാത്യൂ സ്ഥലത്ത് വന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് മോഷണം പോയ വിവരം അറിയുന്നത്. പള്ളിയുടെ പൂട്ട് തകര്‍ത്ത് സമീപത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഘമായി എത്തിയാണ് മോഷണം നടത്തിയത് എന്നാണ് സൂചന. ഇവര്‍ പാഴ്സല്‍ വാങ്ങി ഇവിടെ…
Read MoreTag: ROBBERY
അമ്മ ചൂണ്ടിക്കാണിക്കും, മകന് പൊക്കും, അച്ഛന് വില്‍ക്കും ! മോഷണ പരമ്പര നടത്തിയ അമ്മയും മകനും ഒടുവില്‍ കുടുങ്ങി
തിരുവനന്തപുരത്ത് മോഷണപരമ്പര നടത്തിയ അമ്മയും മകനും പിടിയില്‍. വലിയ തുറ സ്വദേശി വര്‍ഗീസ്, അമ്മ ജയ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ നഗരത്തില്‍ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വലിയ തുറ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. അയല്ക്കാര്ക്കു പോലും സംശയം തോന്നാത്ത തരത്തിലായിരുന്നു പ്രതികളുടെ നീക്കങ്ങള്‍. പല വീടുകളില്‍ നിന്നായി 40 പവനും അഞ്ചു ലക്ഷം രൂപയും പ്രതികള്‍ മോഷ്ടിച്ചിട്ടുണ്ട്. അമ്മ ജയ പറഞ്ഞിട്ടാണ് കവര്‍ച്ച നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വര്‍ഗീസ് പോലീസിനോട് പറഞ്ഞു. മോഷ്ടിക്കുന്ന സ്വര്‍ണം കിഴക്കേകോട്ടയിലും ചാലയിലുമുള്ള ആഭരണശാലകളില്‍ അച്ഛനാണ് കൊണ്ടുപോയി വിറ്റിരുന്നത്. കുടുംബത്തിന്റെ ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
Read Moreനടി മാളവികയുടെ വീട്ടില്‍ മോഷണം ! നഷ്ടപ്പെട്ടതില്‍ ഒന്നരലക്ഷം രൂപയുടെ വാച്ചും
നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ് ജോലിക്കാരി കണ്ടത്. പലതും പൊട്ടിച്ചിട്ടുമുണ്ട്. കൂടാതെ മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചും മോഷണം പോയ സാധനങ്ങളുടെ കൂട്ടത്തിലുണ്ട്. വീട്ടില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നില്ല അതിനാല്‍ അവ നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി.…
Read Moreഇത്രയും ഗതികെട്ട കള്ളന്മാര് വേറെയുണ്ടോ ! മോഷണം ലൈവായി വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത കള്ളന്മാര് പിടിയില്‍
പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച കുട്ടിക്കള്ളന്മാര് ഒരിക്കലും വിചാരിച്ചു കാണില്ല ഇങ്ങനെയൊരു പണികിട്ടുമെന്ന്. സംശയാസ്പദമായ സാഹചര്യത്തില്‍ പള്ളിക്ക് സമീപം നിന്ന രണ്ടുപേരെ നേരത്തെ തന്നെ പള്ളിമേടയിലിരുന്ന് വികാരി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പള്ളിയകത്ത് കയറി ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വികാരി പള്ളിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കള്ളന് വന്നു കുത്തിത്തുറക്കുന്നു എന്നും കഴിയുന്നവര്‍ പള്ളിയില്‍ എത്തുകയെന്നും വികാരിയുടെ ശബ്ദസന്ദേശവും. പെട്ടന്നു തന്നെ ഇടവകക്കാര് ഉള്‍പ്പടെയുള്ള നൂറ് കണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ മോഷ്ടാക്കാള്‍ പെട്ടു. പ്രതികളെ തടിയിട്ടപറമ്പ് പോലീസിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കല്‍ നിന്നു കണ്ടെടുത്ത ബൈക്ക് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നുമോഷണം പോയതാണെന്നും തെളിഞ്ഞു. ഇതില്‍ സെന്‍ട്രല്‍ പോലീസ് കേസ്…
Read Moreകൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ! സിനിമക്കഥയെ വെല്ലുന്നത്…
കൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം സിനിമാസ്റ്റൈലില്‍ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോര്‍പിയോ വാന്‍ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ബിനീഷ് ഭവനില്‍ ബിനീഷ് കുമാര്‍, ശാസ്താമുകള്‍ ചരിവുള്ള വീട്ടില്‍ മുജീബ്, സഹോദരന് മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പില തെക്കേതില്‍ ഗോകുല്‍ സഞ്ചരിക്കുന്ന ബൈക്ക് സ്കോര്‍പിയോ കൊണ്ട് ഇടിച്ചിട്ട ശേഷം 13.6 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ബിനീഷ് ബഷീര്‍ അഡ്വാന്‍സ്…
Read Moreകഴുത്തില്‍ കത്തിവച്ച് കവര്‍ച്ച ! പോലീസ് സംഘം തമിഴ്നാട്ടിലേക്ക് ; അടുത്ത കാലത്ത് ജയിലില്‍നിന്ന് ഇറങ്ങിയവരിലേക്കും അന്വേഷണം
നേമം: ശാന്തിവിളയില്‍ ബൈക്കിലെത്തി വെള്ളം ചോദിച്ച രണ്ടംഗ സംഘം വീട്ടില്‍ കയറി വീട്ടമ്മയുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി രണ്ട് പവന് സ്വര്‍ണാഭരണവും 50,000 രൂപ യും കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക്. ഞായറാഴ്ച രാത്രി ഏഴിനാണ് രണ്ടംഗ സംഘം ശാന്തി വിള കുരുമി റോഡില്‍ ആര്യോട്ട് വീട്ടിലെത്തി വീട്ടമ്മ രമ്യ ഉണ്ണികൃഷ്ണന്റെ കഴുത്തില്‍ കത്തി വച്ച് കവര്‍ച്ച ചെയ്തത്. റോഡരികിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തമായ സുചനകള്‍ ഒന്നും ലഭിച്ചില്ല. കവര്‍ച്ച നടത്തിയ വര് തമിഴാണ് സംസാരിച്ചിരുന്നതെന്ന് രമ്യ ഉണ്ണികൃഷ്ണന് പറഞ്ഞു. അടുത്ത കാലത്ത് കേരളത്തിലും തമിഴ്നാട്ടിലും ജയിലുകളില്‍ നിന്നും ഇറങ്ങിയ മോഷണ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുവാനാണ് പോലിസിന്റെ തീരുമാനം. സംഘംവീട്ടില് വെള്ളം ചോദിച്ച് എത്തിയവരോട് വിടിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളം എടുക്കുവാന്‍ പറഞ്ഞുവെങ്കിലും പെട്ടെന്ന് തന്നെ സംഘം വീട്ടിനുള്ളില്‍…
Read Moreവിജയ് യേശുദാസിന്റെ വീട്ടില്‍ വന്‍മോഷണം ! 60 പവന് സ്വര്‍ണം നഷ്ടമായി…
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വീട്ടില്‍നിന്ന് 60 പവന് സ്വര്‍ണഭാരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബം പരാതി നല്കി. മോഷണത്തിനു പിന്നില്‍ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. വിജയ് യേശുദാസിന്റെ കുടുംബം നല്കിയ പരാതിയെത്തുടര്‍ന്ന് അഭിരാമിപുരം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. വീട്ടില്‍നിന്നും 60 പവന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും പരാതിയിലുണ്ട്. സമാനമായ രീതിയില്‍ നടന് രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും ഒരാഴ്ച മുന്‍പ് മോഷണം നടന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. വീട്ടുജോലിക്കാര്‍ക്കെതിരായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ പശ്ചാത്തലവും മുന്‍കാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഒരാഴ്ച മുന്‍പ് ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നടന്ന മോഷണത്തിലും…
Read More72കാരിയെ കെട്ടിയിട്ടിട്ട് വീട് കൊള്ളയടിച്ച ശേഷം നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ! ഞെട്ടിക്കുന്ന സംഭവം…
72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയും നഗ്നദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ചെന്നൈ അരുംപാക്കം സ്വദേശി പി മണികണ്ഠന് (38),പല്ലാവരം സ്വദേശി എം മണികണ്ഠന് (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. തുടര്‍ന്ന് വയോധിക വാതില്‍ തുറന്നപ്പോള്‍ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു. വീട്ടില്‍ കയറിയ പ്രതികള്‍ 72കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും…
Read Moreനാലുവര്‍ഷമായി തുടരുന്ന മോഷണം കൊണ്ട് വേലക്കാരി അങ്ങ് കൊഴുത്തു ! ചെന്നൈയില്‍ സ്വന്തമായി വീട് വാങ്ങി; ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതിങ്ങനെ…
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍. വീട്ടുജോലിക്കാരിയായ ഈശ്വരിയുടെയും (40) ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ പലപ്പോഴായി നടന്ന വന്‍ തുകകളുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. കഴിഞ്ഞ 18 വര്‍ഷമായി ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഈശ്വരി, ഡ്രൈവര്‍ വെങ്കിടേശന്റെ സഹായത്തോടെ ലോക്കറില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള ഐശ്വര്യയുടെ വസതിയില്‍ നിന്നാണ് ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയത്. 100 പവന് സ്വര്‍ണാഭരണങ്ങള്‍, 30 ഗ്രാം വജ്രാഭരണങ്ങള്‍, നാലു കിലോ വെള്ളി, വസ്തുക്കളുടെ രേഖ എന്നിവയാണ് കളവു പോയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 2019 മുതല്‍ ഈശ്വരി മോഷണം നടത്തിയിരുന്നെന്നും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ചെന്നൈയില്‍ വീടു വാങ്ങിയെന്നും പോലീസ് കണ്ടെത്തി. സഹോദരി സൗന്ദര്യയുടെ…
Read Moreകാസര്‍ഗോട്ടു നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ചു കടത്തി ! രണ്ട് ബംഗാളികള്‍ അറസ്റ്റില്‍…
കന്നുകാലികളുടെ കുടല് ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന കാസര്‍ഗോട്ടെ സ്ഥാപനത്തില്‍നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടല്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശികളായ സെയ്ദുല്(26) റോബിയാല്(21) എന്നിവരെയാണ് കാസര്‍ഗോഡ് പോലീസ് തമിഴ്നാട്ടിലെ വാണിയമ്പാടിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഏപ്രില്‍ 18-നാണ് കാസര്‍ഗോട്ടെ സ്ഥാപനത്തില്‍ 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്. സ്ഥാപനത്തിലെ ആറ് ആസാം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായി. തുടര്‍ന്ന് ഉടമകള്‍ നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോലീസിന്റെ അന്വേഷണത്തില്‍ കാണാതായ മൂന്ന് ബൈക്കുകളും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. കാണാതായ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിസന്ധിയിലായി. ഇതിനിടെയാണ്…
Read More