കാസര്‍ഗോഡ് കുമ്പളയിലെ ആളില്ലാത്ത വീട്ടില്‍നിന്ന് ആഡംബരക്കാറും വാച്ചും സ്വര്‍ണവും കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘാംഗം പിടിയില്‍. മഹാരാഷ്ട്ര താന യശോദ നഗറിലെ ബാലനാരായണ കുബലി (52)നെയാണ് കാസര്‍ഗോഡ് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായരും കുമ്പള ഇന്‍സ്പെക്ടര്‍ പി.പ്രമോദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. സംഘം മോഷ്ടിച്ച ടൊയോട്ടയുടെ ആഡംബരകാര്‍ മഹാരാഷ്ട്രയില്‍നിന്ന് കണ്ടെടുത്തു. തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പര്‍ മാറ്റിയിരുന്നു. കുമ്പള സോങ്കാലിലെ ജി.എം.അബ്ദുള്ളയുടെ വീട്ടില്‍ ജനുവരി 14-ന് രാത്രിയിലായിരുന്നു മോഷണം. കേസില്‍ രണ്ടുപേരെ മാര്‍ച്ച് ഒന്‍പതിന് അറസ്റ്റ് ചെയ്തിരുന്നു. ഉപ്പള ഭഗവതി ഗേറ്റിനുസമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ വീട്ടില്‍ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. കവര്‍ച്ചക്കാരായ ആറുപേര്‍ കാറിലാണ് മോഷണത്തിനെത്തിയത്. പ്രതികള്‍ കവര്‍ന്ന കാറും മറ്റൊരു കാറും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. അതും മൊബൈല്‍ ടവര്‍ ലൊക്കേഷനും…
Read MoreTag: ROBBERY
കള്ളന്മാര്ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര് പിടിയില്‍; വീഡിയോ കാണാം…
മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര് കള്ളന്മാര്ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…
Read Moreവഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി ! യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…
വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്. കടയുടമ ധനലക്ഷ്മി ഇവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവതിയുടെ അഞ്ചര പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഫൈസല്‍ റഹ്മാന് രക്ഷപ്പെടുകയായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില് കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫൈസല്‍ റഹ്മാന് അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read Moreമോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…
മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു. ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന് സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന് അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ…
Read Moreമരുമകന് വീട്ടില്‍ വന്നിട്ടു പോകുന്നതിനു പിന്നാലെ സ്വര്‍ണവും പണവും നഷ്ടപ്പെടുന്നു ! ഒടുവില്‍ സിസിടിവി കള്ളനെ കുടുക്കി; കള്ളനൊപ്പം ജീവിക്കാനില്ലെന്ന് ഭാര്യയും…
ഭാര്യാഗൃഹത്തില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് റിമാന്‍ഡിലായി. ഉദുമ കുണ്ടോളംപാറയിലെ പിഎം മുഹമ്മദ് കുഞ്ഞി (38)യെയാണ് ഭാര്യാ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ എസ്ഐ സാജു തോമസും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടിക്കുളത്തെ എം അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ജൂലൈ മുതലാണ് മരുമകന് മോഷണം തുടങ്ങിയത്. പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. മകളുടെ ഭര്‍ത്താവ് വിരുന്നു വന്നു മടങ്ങിപ്പോയ ശേഷമായിരുന്നു എല്ലായ്പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്. മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാര്‍ വലഞ്ഞതോടെ ചില ബന്ധുക്കള്‍ മരുമകനെ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസം 29നും ഈ വീട്ടില്‍ മോഷണം നടന്നു. പിന്നാലെ അബ്ദുള്ളക്കുഞ്ഞി പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് മരുമകനോടു ചോദിച്ചപ്പോള്‍ അയാള്‍ ആദ്യം അത് നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ അയാള്‍ ഭാര്യാ സഹോദരന്റൈ റൂമിലേക്ക്…
Read Moreവിചിത്രമായ മോഷണരീതിയുമായി കള്ളന്മാർ ! ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 48 പവൻ കവർന്നത് വ്യത്യസ്ഥമായ രീതിയിൽ…
കോട്ടയം: ആൾത്താമസമില്ലാത്ത വീട്ടിലെ മോഷണ സംഭവത്തിന്റെ ചുരുളഴിക്കുന്നതിനായി ഉൗർജിത അന്വേഷണത്തിൽ പോലീസ്. മാങ്ങാനം പാലൂർപ്പടി പുത്തൻപുരയ്ക്കൽ ഷീല ഇട്ടിയുടെ വീട്ടിലാണ് 48 പവൻ മോഷണം നടന്നതായി പോലീസിനു പരാതി ലഭിച്ചിരിക്കുന്നത്. ഉടമ വിദേശത്തായതിനാൽ രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന വീട്ടിൽ ശുചീകരണ ജോലിക്കാരൻ മാത്രമാണ് ആഴ്ചകൾ ഇടവിട്ട് വരാറുള്ളത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷണം നടന്നതു രണ്ടാഴ്ചയ്ക്കു മുന്‍പെന്ന നിഗമനത്തിലാണ് ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാവ് തകർത്ത ഗേറ്റിന്റെ താഴ്, വീടിന്റെ പിന്നിലെ ഗ്രില്ലുകൾ എന്നിവിടങ്ങളിൽ ചിലന്തിവല കയറിയ നിലയിലാണ്. ഇത് മോഷണം നടന്നിട്ട് ആഴ്ചകളായതിന്റെ ലക്ഷണമാണെന്നു പോലീസ് കരുതുന്നു. അലമാരയുടേത് ഉൾപ്പെടെ താക്കോലുകൾ താക്കോൽ പഴുതിൽ തന്നെയാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ സിസി ടിവി സംവിധാനമുണ്ടായിരുന്നെങ്കിലും…
Read Moreവന്നു വന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ല ! കോവിഡ് ഡ്യൂട്ടിയ്ക്കു പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 13 പവന്…
വന്ന് വന്ന് കള്ളന്മാരില് നിന്ന് പോലീസുകാര്‍ക്കു പോലും രക്ഷയില്ലെന്നായി. വീട് പൂട്ടി രാത്രിയില്‍ കോവിഡ് ഡ്യൂട്ടിയ്ക്ക പോയ പോലീസുകാരന്റെ വീട് കുത്തിത്തുറന്ന് കള്ളന് കൊണ്ടുപോയത് 12.5 പവനും 13,000 രൂപയും. ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്. ഗോപന്റെ വീട്ടിലാണ് മോഷണം. വിജിലന്‍സിലെ പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ ജോലി. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്. ഇന്നലെ രാവിലെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്. വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Read Moreയാചകന്റെ പണവും അടിച്ചെടുത്ത് ചെരുപ്പുകുത്തി സ്ഥലംവിട്ടു ! അന്വേഷണം ആരംഭിച്ച് പോലീസ്;ആലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…
പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുക എന്ന പദപ്രയോഗം അന്വര്‍ഥമാക്കുകയാണ് ആലപ്പുഴയില്‍ നടന്ന ഒരു സംഭവം. ഭിക്ഷാടകന്റെ പണവുമായി ചെരുപ്പുകുത്തി മുങ്ങി. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു ആലപ്പുഴ ഗവ. എല്‍.പി.സ്കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്. അതിനിടയില്‍ പണം പോയ സഞ്ചി പരതിയപ്പോള്‍ രണ്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ കണ്ടുകിട്ടി. ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. എന്നാല്‍, മേല്‍വിലാസമുണ്ട്. കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി.എ.രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്. സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്നാണ് വിവരം. കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍.പി.സ്കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്.
Read Moreമോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീടിന്റെ മുറ്റത്തേക്ക് കയറി ! അവിടെ കിടന്ന ബൈക്കുമെടുത്ത് സ്ഥലം വിട്ടു…
മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടാവ് അടുത്തു കണ്ട വീട്ടുമുറ്റത്തു കിടന്ന ബൈക്കുമായി സ്ഥലംവിട്ടു. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് ചരുവിള പുത്തന്‍ വീട്ടില്‍ ഷെഫീക്കിന്റെ ബൈക്കാണ് മോഷ്ടാവ് ആദ്യം കടത്താന്‍ ശ്രമിച്ചത്. ഹാന്‍ഡില്‍ ലോക്ക് തകര്‍ത്താണ് ബൈക്ക് കൈക്കലാക്കിയത്.എന്നാല്‍ വേണ്ടത്ര പെട്രോള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍നിന്ന് കുറച്ചുദൂരംവരെമാത്രമേ ബൈക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഷഫീഖിന്റെ ബൈക്ക് വഴിയോരത്ത് വെച്ചശേഷം സമീപത്തുതന്നെയുള്ള ആര്യാഭവനില്‍ ബിനുകുമാറിന്റെ ബൈക്കുമായി മോഷ്ടാവ് കടക്കുകയായിരുന്നു. ബിനുകുമാറിന്റെ ബൈക്ക് കാര്‍ പോര്‍ച്ചിലാണ് സൂക്ഷിച്ചിരുന്നത്. തെന്മല പോലീസില്‍ പരാതി നല്കി. മോഷ്ടാവിനെ പിടിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
Read Moreനല്ലവനായ ഉണ്ണി ! പകല്‍ സമയത്ത് സന്നദ്ധപ്രവര്ത്തകനായെത്തി പണം ചോദിച്ചു വാങ്ങും; രാത്രിയില്‍ വീടുകളില്‍ കയറി ചോദിക്കാതെ പണം എടുക്കും; നാട്ടിലെ വിരുതന് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ദ്വിമുഖ വ്യക്തിത്വമെന്ന് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ വിലസുന്ന പല പകല്മാന്യന്മാരും ഒടുവില്‍ കുടുങ്ങാറുണ്ട്. പകല്‍ ഏതെങ്കിലും ചാരിറ്റി സംഘടനയുടെ വ്യാജനോട്ടീസുമായി വീടുകളില്‍ എത്തി പണം പിരിക്കും. ആ തക്കം നോക്കി ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചിട്ട് രാത്രിയില്‍ മോഷണം നടത്തുകയും ചെയ്യും. എറണാകുളം നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര കണ്ണാട്ട് പാടത്ത് വീട്ടില്‍ വിപിന്‍ ലാല്‍(ഉണ്ണി 42) ഒടുവില്‍ കുടുങ്ങി. തഴവ കുറ്റിപ്പുറം ശ്രീനിലയം പ്രഭാകരന് നായരുടെ അടഞ്ഞു കിടന്ന വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് പൊളിക്കാനായി ശ്രമിക്കുമ്പോള്‍ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ കണ്ടെന്നറിഞ്ഞ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന സ്കൂട്ടറും ഉപേക്ഷിച്ച നിലയില്‍ ഇവിടെ നിന്നു കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറു മാസം മുന്‍പ് ഇടപ്പള്ളിക്കോട്ടയിലുള്ള…
Read More