മുളകുപൊടി മോഷണക്കുറ്റം ചുമത്തി യുവതിയെ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ഏഴുമണിക്കൂര്‍ ബന്ദിയാക്കി ! ഫോട്ടോയെടുത്ത് വാട്‌സ്ആപ്പില്‍ ഇടുമെന്ന് ഭീഷണിയും;കോഴിക്കോട് നടന്നത്…

മുളകുപൊടി മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തി വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ഏഴു മണിക്കൂര്‍ ബന്ദിയാക്കിയ സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാര്‍ പിടിയില്‍. കോഴിക്കോട് നാദാപുരത്തെ റൂബിയന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മുമ്പും മോഷണം നടത്തിയെന്നു എഴുതി വാങ്ങാന്‍ ശ്രമിക്കുകയും അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും കള്ളിയെന്ന് എഴുതി ഫോട്ടോയെടുത്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതായും ആരോപണമുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ പത്തുമണിയോടെ സാധനം വാങ്ങാന്‍ കടയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പയറും ഉള്ളിയും കടലയും പച്ചക്കറിയും വാങ്ങി. പച്ചക്കറിയ്ക്കൊപ്പം കുറച്ച മുളകും വാങ്ങി. ഇത് ബില്ലാക്കി ഇറങ്ങുന്നതിനിടയില്‍ യുവതിയെ അകത്തേക്ക് വിളിക്കുകയും മുളക് ബില്ലാക്കിയില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഉള്ളിലെ കാമറയില്‍ ദൃശ്യം കണ്ടെന്ന് പറഞ്ഞായിരുന്നു അകത്തേക്ക് വിളിച്ചത്. പിന്നീട് ബാഗും ഫോണും പിടിച്ചുവെച്ച് ആളില്ലാത്ത മുറിയില്‍ പിടിച്ചുവെച്ചു. പിന്നീട് വെള്ളപേപ്പറും…

Read More

എന്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! വിമാന യാത്രയ്ക്കിടയില്‍ ടിക്കാറാം മീണയുടെ 75,000 രൂപ അടിച്ചുമാറ്റി കള്ളന്‍

വിമാനയാത്രയ്ക്കിടെ മോഷണത്തിനിരയായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 75,000 രൂപയാണ് മീണയുടെ ബാഗില്‍ നിന്നും കള്ളന്‍ കവര്‍ന്നത്. ഇത് കാണിച്ച് മീണ പോലീസില്‍ പരാതി നല്‍കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. ടിക്കാറാം മീണയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് മീണ പറയുന്നതിങ്ങനെ… ”ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ്. പോകുമ്പോള്‍ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. പെട്ടിക്കുള്ളില്‍ ഒരു ബാഗിലാണ് ആ പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് ഫെബ്രുവരി ഒന്‍പതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ 75,000 രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു. ചെക്ക്-ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ സഹായികളുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷമാണ്…

Read More

താന്‍ പണ്ടൊരു മോഷണം നടത്തിയെന്നും ആര്‍ക്കും അത് കണ്ടു പിടിക്കാനായില്ലെന്നും ജി.സുധാകരന്‍ ! മന്ത്രിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അണികള്‍…

താന്‍ പണ്ടൊരു മോഷണം നടത്തിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ് അണികളെ ഞെട്ടിച്ചിരിക്കുകയാണ് മന്ത്രി ജി.സുധാകരന്‍. സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.’വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല’, മന്ത്രി പറഞ്ഞു.ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച് ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ…

Read More

പകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…

Read More

പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…

ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട്…

Read More

പോലീസിനെ വലച്ച കമിതാക്കളായ മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു ! യുവതി പലപ്പോഴും മോഷണം നടത്തിയത് പുരുഷ വേഷം ധരിച്ച്

പോക്കറ്റടി പരമ്പരയിലൂടെ പോലീസിനെ വലച്ച മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു. 26കാരന്‍ യുവാവിനെയും കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കുകളിലും ബസ് സ്റ്റോപ്പുകളിലുമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മെയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്. ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും തന്റെ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടുപോയി എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജുവിനെയും കാമുകി അഞ്ചലി(22)യെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച മായാപുരിയില്‍ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്.മോഷണവും തട്ടിപ്പറിയുമായി ബന്ധപ്പെട്ട് 20ല്‍ അധികം കേസാണ് ഇവരുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനായി പുരുഷ വേഷം കെട്ടി അഞ്ചലി പുറത്തിറങ്ങുമെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഒരു വാഹനവും പോലീസ് പിടിച്ചെടുത്തു.

Read More

കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ ശേഷം ഗള്‍ഫിലേക്കെന്നു പറഞ്ഞ് പറക്കുന്നത് കരിപ്പൂരേക്ക് ! പിന്നെയുള്ള ആറുമാസം പലപല കലാപരിപാടികള്‍;കോടീശ്വരനായ മോഷ്ടാവ് നൗഷാദിന്റെ കഥകേട്ട് പോലീസുകാരുടെ കണ്ണുതള്ളി…

ചേര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങള്‍തൊടി നൗഷാദ്(40)നെ പിടികൂടിയത് മോഷണത്തിനാണ് എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. സാഹസികമായി തങ്ങള്‍ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങള്‍ക്കൊണ്ട് താനൂര്‍ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയില്‍ പിടികൂടുമ്പോള്‍ രക്ഷപ്പെടാന്‍ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോള്‍ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്. പട്ടാമ്പി വല്ലപ്പുഴ കോടികള്‍ വിലയുള്ള രണ്ടു വീടാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. പിന്നെ ധാരാളം സ്വര്‍ണവും പണവും.നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവന്‍ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതല്‍. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാള്‍ പണിത കോടികള്‍…

Read More

വീട്ടുകാര്‍ നോക്കാത്തതിനാല്‍ മുഴുപ്പട്ടിണി ! മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി 52കാരന്‍ മോഷണത്തിനിറങ്ങി; പിന്നെ സംഭവിച്ചത്…

വീട്ടുകാര്‍ നോക്കാതായതോടെ മൂന്നുനേരം ഭക്ഷണം കഴിച്ച് ജയിലില്‍ കഴിയാനായി മോഷണം നടത്തിയയാള്‍ ചെന്നൈ താംബരത്ത് പിടിയിലായി. പെരുങ്കളത്തൂര്‍ സ്വദേശി ജ്ഞാനപ്രകാശം (52) ആണ് പിടിയിലായത്. വീട്ടുകാര്‍ നോക്കാത്തതിനാലാണ് താന്‍ മോഷണത്തിനിറങ്ങിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ഇയാളെ കുടുംബാംഗങ്ങള്‍ വിലമതിച്ചിരുന്നില്ല. വീട്ടില്‍നിന്ന് ഭക്ഷണംപോലും ശരിയായി ലഭിക്കാതായതോടെ മോഷണത്തിനിറങ്ങി. ശിക്ഷിക്കപ്പെട്ടാല്‍ ജയിലില്‍ മൂന്നുനേരം ഭക്ഷണം കഴിച്ച് കഴിയാമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാരണം. വീട്ടില്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാത്ത സൗകര്യങ്ങള്‍ എന്തിന് വേണ്ടെന്നുവെക്കണമെന്നതാണ് ഇതിന് ജ്ഞാനപ്രകാശം പറയുന്ന ന്യായം. കാര്യമായ പണിയെടുക്കാതെ ജീവിക്കാനാകുമെന്നതും ജയില്‍വാസത്തിലേക്ക് ഇയാളെ ആകര്‍ഷിച്ചു. രണ്ടുമാസംമുമ്പ് താംബരത്തുനിന്ന് സി.സി.ടി.വി. ക്യാമറകള്‍ മോഷ്ടിച്ചതിനാണ് ഇയാളെ ആദ്യം അറസ്റ്റുചെയ്തത്. തന്റെ മുഖമടക്കം ദൃശ്യങ്ങള്‍ പതിയാനാണ് സി.സി.ടി.വി. തന്നെ മോഷ്ടിച്ചത്. ഇത് പ്രതിയെ എളുപ്പത്തില്‍ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് പുഴല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജ്ഞാനപ്രകാശം ജൂണ്‍…

Read More

പലതരം മോഷണങ്ങള്‍ കണ്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെയൊന്ന് ആദ്യമായിട്ടാ! വ്യത്യസ്ഥവും രസകരവുമായ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…

മോഷണം ഒരു കലയാണെന്ന് പലരും പറയാറുണ്ട്. അതിവിദഗ്ധന്മാരായ പല കള്ളന്മാരും നമ്മുടെ നാട്ടിലുണ്ട്. പല പകല്‍മാന്യന്മാരും പഠിച്ച കള്ളന്മാരാണ്. സ്വര്‍ണാഭരണം മോഷ്ടിക്കുന്നവും വാഹനം മോഷ്ടിക്കുന്നവരും ബാങ്ക് കുത്തിത്തുറക്കുന്നവരുമുള്‍പ്പെടെ നിരവധി മോഷ്ടാക്കള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വെറുതെ ഒരു രസത്തിനു വേണ്ടി മോഷ്ടിക്കുന്നവരുമുണ്ട്. ഒന്നിനും കഴിഞ്ഞില്ലെങ്കിലും യാചകന്റെ പാത്രത്തില്‍ നിന്നു മോഷ്ടിക്കുന്ന ആളുകള്‍ വരെയുള്ള ഇക്കാലത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. വഴിയോരത്ത് യാചകനായി ഇരിക്കുന്ന ആളാണ് കഥാനായകന്‍. ഈ സമയത്ത് അവിടെയെത്തിയ വൃദ്ധനായ ഒരാള്‍ മുണ്ടുടുക്കുമ്പോള്‍ അയാള്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി അയാളറിയാതെ താഴെപ്പോകുന്നു. എന്നാല്‍ ഇതു കണ്ട് വഴിയോരത്തിരുന്നയാള്‍ ഒട്ടും സമയം കളയാതെ നൈസായി കുപ്പി അടിച്ചു മാറ്റുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Read More

അമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് വളര്‍ത്തു മകള്‍ ! അമ്മയുടെ ലോക്കറില്‍ നിന്ന് വളര്‍ത്തുമകളും നവവരനും ചേര്‍ന്ന് കവര്‍ന്നത് 30 പവന്‍; പാറശാലയില്‍ നടന്ന സംഭവം ഇങ്ങനെ…

പാറശാല: പാലു നല്‍കിയ കൈയ്ക്കു കൊത്തുക എന്നു കേട്ടിട്ടില്ലേ… ഏതാണ്ട് ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറശാലയില്‍ നടന്നത്. അമ്മയുടെ ലോക്കറില്‍ നിന്ന് 30 പവന്‍ കവര്‍ന്നവളര്‍ത്തു മകളാണ് പാമ്പിന്റെ സ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം മുങ്ങിയ വളര്‍ത്തുമകളും ഭര്‍ത്താവും പോലീസിന്റെ പിടിയിലായി. മുവോട്ട്‌കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പൊലീസ് വീണ്ടെടുത്തു. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്‍കാന്‍ അവശ്യപ്പെടുകയായിരുന്നു. താക്കോല്‍…

Read More