അങ്കമാലി: തന്റെ വീട്ടില്‍ നിന്നും സ്വര്‍ണ-വജ്ര ആഭരണങ്ങളും വിലപിടിച്ച വാച്ചുമടക്കമുള്ള സാധനങ്ങള്‍ മോഷണം പോയതിനെക്കുറിച്ച് അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വിവരണം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.”അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ഴുന്നേറ്റത്. കുടവയറുള്ള ഒരാളെയും പൊക്കം കുറഞ്ഞ ഒരാളെയും മുറിയില്‍ക്കണ്ടു. നിങ്ങളാരാ എന്ന് ചോദിച്ച് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അപ്പോള്‍ ഒരുത്തന്‍ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി,പുതപ്പുകൊണ്ട് മൂടി. ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ ഉപദ്രവിക്കില്ലെന്നും പണവും സ്വര്‍ണ്ണവും മാത്രം മതിയെന്നും പറഞ്ഞു. ഒരാള്‍ കയ്യില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റെയാള്‍ സ്വര്‍ണ്ണവും പണവും മുഴുവന്‍ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുത്തു. തുടര്‍ന്ന് ചിരിച്ചുകൊണ്ടുതന്നെ പിന്നിലെ വാതില്‍ വഴി മടങ്ങി”.ഗ്രേസ് പറയുന്നു. കവര്‍ച്ചയുടെ പിന്നാമ്പുറത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്തകളേറെയും നിറംപിടിപ്പിച്ച കഥകളാണെന്നും കവര്‍ച്ചക്കാര്‍ സ്ത്രീ എന്ന നിലയില്‍ തനിക്ക് ആദരവും ബഹുമാനവും നല്‍കിയെന്നും കൈയില്‍പ്പിടിച്ചതുപോലും മൃദുവായിട്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.…
Read MoreTag: ROBBERY
കള്ളനായ ഭര്‍ത്താവിന് മോഷണത്തില്‍ കമ്പനി കൊടുക്കുന്നത് ഭാര്യ ; വിജയകരമായി മോഷണം നടത്തിയത് 50ലധികം വീടുകളില്‍; തസ്‌കരദമ്പതികള്‍ ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ആലത്തൂര്‍: അമ്പതിലധികം വീടുകളില്‍ മോഷണം നടത്തിയ തസ്‌കരദമ്പതികള്‍ ഒടുവില്‍ കുടുങ്ങി.ഏഴുവര്‍ഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയില്‍ താമസിക്കുന്ന പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി-43), ഭാര്യ ശാന്തിമോള്‍ (27) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലും കേരളത്തിലുമായി അമ്പതോളം മോഷണക്കേസുകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കാവശ്ശേരി കഴനിചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസില്‍നിന്ന് ടെലിവിഷന്‍, അത്തിപ്പൊറ്റ വിചിത്രയില്‍ കുമരപ്പന്റെ വീട്ടില്‍നിന്ന് വീട്ടുപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. കാവശ്ശേരി വടക്കേനട ദേവീകൃപയില്‍ സുന്ദരേശന്റെ വീട്, സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തില്‍ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്തോഫീസിന് സമീപം മണി, സുധാകരന്‍ എന്നിവരുടെ കടകള്‍, പെട്രോള്‍ പമ്പിന് സമീപം കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളില്‍ മോഷണശ്രമം നടത്തി. നാല് ബൈക്കുകള്‍, ആറ് ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്…
Read Moreകാമുകിയ്ക്കായി 19കാരന്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും അടിച്ചുമാറ്റി; തൊണ്ടിമുതല്‍ പിടിക്കാന്‍ കാമുകിയുടെ വീട്ടിലെത്തിയ പോലീസ് കണ്ട കാഴ്ച…
കൂത്താട്ടുകുളം: മോഷണക്കേസില്‍ പിടിയിലായ പത്തൊമ്പതുകാരന്‍ അടിച്ചുമാറ്റിയ സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തത് കാമുകിയുടെ വീട്ടില്‍ നിന്നും. മോഷണമുതല്‍ കണ്ടെത്താന്‍ തെളിവെടുപ്പിന് പോകാനൊരുങ്ങിയപ്പോള്‍ ഇയാള്‍ കൈമുറിച്ച് പരിക്കേല്‍പ്പിക്കുകയും. പാലക്കുഴ മൂങ്ങാന്‍കുന്നില്‍ ഒരു പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഫ്രിഡ്ജും എല്‍ഇഡി ടിവിയുമാണ് കൊള്ളസംഘത്തിന്റെ തലവനായ 19 കാരന്റെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്. ടിവിയ്ക്കും ഫ്രിഡ്ജിനും പുറമേ വാഷിംഗ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളിക്കുമെല്ലാമായി ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം അടിച്ചുമാറ്റിയത്. കാമുകിയുടെ വീട്ടില്‍ നല്‍കിയതിന്റെ ബാക്കി സംഘം കൈമാറിയത് കൂത്താട്ടുകുളത്ത് ഒരു ആക്രിക്കടയില്‍ ആയിരുന്നു. ഇവയ്ക്ക് പുറമേ വിവിധ വാഹനങ്ങളില്‍ നിന്നും മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും അടിച്ചു മാറ്റിയിരുന്നു. കാമുകിക്ക് സമ്മാനിച്ച ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ പോലീസ് പാലായിലെ കാമുകിയുടെ വീട്ടിലേക്ക്…
Read Moreമോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അലമാര തുറന്നപ്പോള്‍ കണ്ടത് വിലകൂടിയ വിദേശമദ്യം ! പ്രലോഭനം സഹിക്കാനാകാതെ ഒറ്റയിരുപ്പിന് ഒരു ഫുള്‍തീര്‍ത്തതോടെ കള്ളന്‍ ഫ്‌ളാറ്റ്; തിരുവന്തപുരത്ത് നടന്ന സിനിമാ സ്റ്റൈല്‍ സംഭവങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: കള്ളന്മാര്‍ക്ക് പലപ്പോഴും അമളികള്‍ പിണയാറുണ്ട്. തിരുവനന്തപുരത്ത് ഒരു വീട്ടില്‍ മോഷണത്തിനായി കയറിയ കള്ളന് പറ്റിയതും അത്തരമൊരു അമളിയാണ്. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ സ്വര്‍ണത്തിനും പണത്തിനുമായി അലമാര തുറന്നപ്പോള്‍ ആദ്യം കണ്ണില്‍പെട്ടത് വിലകൂടിയ വിദേശമദ്യം ആയിരുന്നു. മദ്യം കണ്ടതോടെ കള്ളന് പ്രലോഭനം സഹിക്കാനായില്ല. രണ്ടെണ്ണം അടിക്കാമെന്നോര്‍ത്ത് കുപ്പി പൊട്ടിച്ചു. ഫ്രിഡ്ജ് തുറന്ന് വെള്ളവുമെടുത്തു. പക്ഷെ അടിതുടങ്ങിയതോടെ കള്ളന്റെ കണ്‍ട്രോള്‍ പോയി. എന്തിനാണ് താന്‍ വന്നതെന്നു പോലും മറന്ന് അവിടെയിരുന്ന് ഒറ്റയിരിപ്പിന് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയതോടെയാണ് കള്ളന് സമാധാനമായത്. ഒടുവില്‍ മദ്യം തലയ്ക്കു പിടിച്ചതോടെ കള്ളന്‍ ഫ്‌ളാറ്റ്. നേരം പുലര്‍ന്നപ്പോള്‍ കള്ളന്‍ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാള്‍ വിട്ടുമാറാത്ത ഹാങ്ങോവറില്‍ പോലീസിനോട് തൊഴുതു പറഞ്ഞു. ‘ഇനി മദ്യപിക്കില്ല സാറേ’. കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയില്‍ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം. വീട്ടുകാര്‍…
Read Moreആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറി; തിരികെയിറങ്ങിയപ്പോള്‍ അലമാരിയില്‍ സൂക്ഷിച്ച സ്വര്‍ണം കൂടി ഇങ്ങു കൊണ്ടു പോന്നു; അയല്‍പക്കത്തെ വീട്ടില്‍ ദമ്പതികള്‍ നടത്തിയ മോഷണം ഇങ്ങനെ…
പറവൂര്‍: ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറുകയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. മന്നം പാറപ്പുറം ആലുംപറമ്പ് ഇക്ബാല്‍ (33), ഭാര്യ ഡൗസില (26) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മന്നം പാറപ്പുറം രായംവീട്ടില്‍ അന്‍സിലിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 26ന് ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഇക്ബാലിന്റെ നിര്‍ദേശപ്രകാരം ഡൗസില വീട്ടില്‍ കയറി സ്വര്‍ണം എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്‍സിലിന്റെ ജ്യേഷ്ഠന്‍ അന്‍സാര്‍ നല്‍കിയ പരാതിയില്‍ അന്നുതന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരിയിലാണ് സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്നത്. എട്ട് വളകള്‍, ഒരു അരഞ്ഞാണം, മൂന്ന് ജോഡി കമ്മല്‍, രണ്ട് കൈച്ചെയിന്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. എന്നാല്‍, വിലപിടിപ്പുള്ള മഹര്‍ (വിവാഹ സമ്മാനം) കവര്‍ന്നിരുന്നില്ല. ഇത് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. പിന്നീട്…
Read Moreബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചു മാറ്റിയ കള്ളനെ പിടികൂടിയത് നയന്‍താര ! പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നിര്‍ണായക പങ്കു വഹിച്ചതിങ്ങനെ…
ന്യൂഡല്‍ഹി: ബിജെപി മന്ത്രിയുടെ ഫോണ്‍ അടിച്ചുമാറ്റിയ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായത് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഒരു മിടുക്കിയായ വനിതാ പോലീസിന്റെ ബുദ്ധിയാണ് നയന്‍താരയെ ഉപയോഗിച്ച് കള്ളനെ പിടികൂടാന്‍ സഹായകമായത്. ബിഹാറിലെ പാറ്റ്നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായുള്ള ദര്‍ഭംഗ ജില്ലയിലാണ് സംഭവം. ബിജെപി നേതാവ് സഞ്ജയ് കുമാറിന്റെ മുന്തിയ വിലയുള്ള മൊബൈല്‍ മുഹമ്മദ് ഹസ്നയന്‍ എന്ന മോഷ്ടാവ് അടിച്ച് മാറ്റുകയായിരുന്നു. മൊബൈല്‍ മോഷണം സംബന്ധിച്ച് അസിസ്റ്റന്റ് എസ്.ഐ മധുബാല ദേവിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഫാണ്‍ വിവരങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹസ്നയനാണ് മോഷ്ടാവെന്ന് മനസ്സിലായത്. പിന്നീട് പലതവണയായി പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം രക്ഷപെടുകയായിരുന്നു. പിന്നീട്, അന്വേഷണ ഉദ്യോഗസ്ഥ തന്നെ ഫോണിലൂടെ പ്രണയം നടിച്ച് ഇയാളെ വശത്താക്കുകയായിരുന്നു. തുടര്‍ച്ചയായ വിളികളില്‍ ആദ്യം താത്പര്യം കാണിച്ചില്ലെങ്കിലും ഹസ്‌നൈന്‍ പതിയെ തന്ത്രത്തില്‍ വീണു. പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ…
Read Moreമോഷണദൃശ്യങ്ങള്‍ എസ്‌ഐ ഫേസ്ബുക്കില്‍ ഇട്ടതോടെ കുട്ടിക്കള്ളന് ടെന്‍ഷനായി; ഒടുവില്‍ ചോരകൊണ്ട് മാപ്പെഴുതി മോഷണ മുതല്‍ ഉടമയ്ക്ക് തിരിച്ചു നല്‍കി; തന്റെ ജീവിതം തകര്‍ക്കരുതേയെന്ന അപേക്ഷയും…
തിരുവനന്തപുരം: ഒരാളുടെ ബാഗ് മോഷ്ടിച്ച ശേഷം പണം മാത്രം എടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമസ്ഥന് അയച്ചു നല്‍കുന്ന നല്ലവരായ കള്ളന്മാരുടെ കഥകള്‍ ഇടയ്ക്കിടെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരക്കാരെ നന്മ നിറഞ്ഞ കള്ളന്മാരായി നാം വാഴ്ത്താറുമുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരനായ ഒരു കള്ളന്‍ പിറവിയെടുത്തിരിക്കയാണ്. തിരുവനന്തപുരത്ത് കല്ലമ്പലത്തെ വീട്ടില്‍ മോഷണം നടത്തിയപ്പോള്‍ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായതോടെ ചൊര കൊണ്ട് മാപ്പെഴുതിയാണ് മോഷ്ടാവിന്റെ കുമ്പസാരം. പുതുശ്ശേരിമുക്ക് സ്വദേശി നിസാമിന്റെ വീട്ടില്‍ മോഷണം നടത്തിയ ചെറുപ്പക്കാരനാണ്, സിസിടിവിയില്‍ പതിഞ്ഞ മോഷണദൃശ്യം പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ടെന്‍ഷനടിച്ചു ‘നന്നായത്.’ ആഡംബര വസ്തുക്കളും വിലപിടിപ്പുള്ള ചെരിപ്പുകളും മറ്റും മോഷണം പോയെന്നു പൊലീസില്‍ പരാതി നല്‍കിയ നിസാം ഒപ്പം സിസിടിവി ദൃശ്യവും കൈമാറിയതാണു വഴിത്തിരിവായത്. കല്ലമ്പലം എസ്‌ഐ ബി.കെ.അരുണ്‍ ഫേസ്ബുക്കിലിട്ട ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മോഷ്ടാവിന് ഇരിക്കപ്പൊറുതിയില്ലാതായി. ചോരയിലെഴുതിയ…
Read More