താനും നടി വനിതയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് നടനും നൃത്തസംവിധായകനുമായ റോബര്‍ട്ട്. ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും അവര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും റോബര്‍ട്ട് പറയുന്നു. ‘ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. എംജിആര്‍ രജനി കമല്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തില്‍ എത്തിയതും. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു.’ റോബര്‍ട്ട് പറയുന്നു. ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ല. 15-20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് പറയുന്നു. ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ…
Read MoreTag: robert
അവരെ ഞാന്‍ പ്രണയിച്ചിട്ടുമില്ല വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടുമില്ല ! വനിത പറയുന്നത് പച്ചക്കള്ളമെന്ന് നടന് റോബര്‍ട്ട്; വനിത റോബര്‍ട്ടിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമാതാരം വിജയകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിത വിജയകുമാര്‍ അടുത്തിടെ രംഗത്തെത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരുന്നു. വിജയകുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നായിരുന്നു വനിതയുടെ ആരോപണം.അച്ഛന് പിന്നാലെ സഹോദരന് അരുണ്‍ വിജയ്, സഹോദരിയുടെ ഭര്‍ത്താവ് സംവിധായകന് ഹരി, ഡാന്‍സ് മാസ്റ്റര്‍ റോബര്‍ട്ട് എന്നിവര്‍ക്കെതിരേയും വനിത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. താനും റോബര്‍ട്ടും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് വനിത ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റോബര്‍ട്ട് ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അതു നടന്നില്ലെന്നും വനിത വെളിപ്പെടുത്തി. തുടര്‍ന്ന് വനിതക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് റോബര്‍ട്ട്. വനിതയെ താന്‍ പ്രണയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നത് കള്ളമാണെന്നുമാണ് റോബര്‍ട്ട് പറയുന്നത്. വനിതയ്ക്കൊപ്പം ഒരു സിനിമ നിര്‍മിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു തരത്തിലുള്ള ഒരു ബന്ധവുമില്ല. വിവാഹിതനായ തനിക്ക് ഒരു മകളുണ്ടെന്നും സന്തോഷത്തോടെ…
Read More