അതിനു ശേഷം നിരവധി പേരാണ് അച്ഛനെ വിളിച്ചത് ! എല്ലാവരും പൊട്ടിക്കരയുകയായിരുന്നു;തുറന്നു പറച്ചിലുമായി ആരതി പൊടി മലയാളം ബിഗ്ബോസ് 4ലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. അതേ സമയം സഹ മത്സരാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന്റെ പേരില്‍ 70-ാം ദിവസത്തില്‍ പുറത്താകേണ്ടി വന്നെങ്കിലും അതിനോടകം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റോബിന് കഴിഞ്ഞു. ഇപ്പോള്‍ റോബിനെ പോലെ തന്നെ താരത്തിന്റെ കാമുകിയും ഭാവി വധുവും ആയ ആരതി പൊടിയെയും മലയാളികള്‍ ഏറ്റെടുത്തു. ഇപ്പോഴിതാ റോബിനുമായി റിലേഷനില്‍ ആയ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആരതി പൊടി. തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോണ്‍ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്. തുടക്കത്തില്‍ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവര്‍ക്ക് സംഭവങ്ങള്‍ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു. ബിഗ്ബോസ് നടക്കുന്ന…
Read More