കോട്ടയം: കുമാരനല്ലൂരില്‍ ഡെല്‍റ്റ കെ 9 നായപരിശീലനകേന്ദ്രത്തോടു ചേര്‍ന്ന വീട്ടില്‍ കഞ്ചാവ് ഉണ്ടായിരുന്നതായി അറിയില്ലെന്ന് അറസ്റ്റിലായ റോബിന് ജോര്‍ജ്. പോലീനോടും തെളിവെടുപ്പുവേളയില്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതി ഇതാണ് ആവര്‍ത്തിക്കുന്നത്. പനച്ചിക്കാട് സ്വദേശിയായ സുഹൃത്ത് അനന്തു പ്രസന്നനാണ് വീട്ടില്‍ ബാഗ് സൂക്ഷിച്ചതെന്നും തന്റെ നായ പരിശീലനം ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും പ്രതി പറയുന്നു. ഒളിവില്‍പോയ അനന്തു എവിടെയുണ്ടെന്ന് അറിയില്ലെന്നും റോബിന് പറഞ്ഞു. ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് അനന്തു പറഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് തുറന്നുനോക്കാതിരുന്നതെന്നും റോബിന് മൊഴിനല്‍കിയെങ്കിലും പോലീസ് ഇതു മുഖവിലക്കെടുത്തിട്ടില്ല. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട അനന്തുവിനായി അന്വേഷണം തുടങ്ങി. റോബിനും അനന്തുവും പങ്ക് കച്ചവടക്കാരാണെന്നും ഇവര്‍ക്ക് അതിരമ്പുഴ കേന്ദ്രമായ കഞ്ചാവ്, ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജില്ലയിലെ കഞ്ചാവ് വ്യാപാരം നിയന്ത്രിക്കുന്നതു കുപ്രസിദ്ധ ഗുണ്ടകളാണ്. കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലാക്കുകയോ ചെയ്തതായി പോലീസ് അവകാശപ്പെടുന്ന ക്രിമിനലുകളാണ് കഞ്ചാവിന്റെ മൊത്തവ്യാപാരവും…
Read MoreTag: robin george-dog
കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ..! പോലീസ് കസ്റ്റഡിയിലെടുത്ത റോബിൻ ജോർജിന്റെ പിതാവ് ആശുപത്രിയിൽ; തന്നെ ചതിച്ചത് സുഹൃത്തെന്ന് പ്രതി
ഗാന്ധിനഗര്‍: പ്രതി റോബിന് ജോര്‍ജിന്റെ പിതാവ് പാറമ്പുഴ കൊശമറ്റം തെക്കുംതുണ്ടത്തില് ജോര്‍ജി (56) നെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മരുന്നുകഴിക്കുന്നയാളാണ് ജോര്‍ജ്. റോബിന്റെ ഇടപാടുകളെക്കുറിച്ചും എവിടെയാണ് ഒളിവില്‍ താമസിക്കുന്നതെന്നും അറിയാമെന്ന ധാരണയിലാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുക്കിയതെന്ന് റോബിന്; കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്കോട്ടയം: തന്നെ കുടുക്കിയതാണെന്ന് കഞ്ചാവ് കേസിലെ പ്രതി റോബിന് ജോര്‍ജ്. കഞ്ചാവ് അടങ്ങിയ ബാഗ് സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്നുവച്ചതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്ന ബാഗില്‍ എന്തായിരുന്നെന്ന് അറിയില്ലായിരുന്നു. തന്നെ കുടുക്കിയതാണെന്നും റോബിന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം റോബിന്റെ ഭാര്യ ആശയും ഇക്കാര്യം തന്നെയാണ് പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം റോബിന്…
Read Moreനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന; പ്രതി റോബിന് ജോര്‍ജ് പിടിയില്‍; പിടികൂടിയത് തിരുനല്‍വേലിയില്‍നിന്ന്
കോട്ടയം: കുമാരനല്ലൂരില്‍ നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. പുലര്‍ച്ചയോടെ അന്വേഷണസംഘം പ്രതിയെ കോട്ടയത്ത് എത്തിച്ചു. രാവിലെ പത്തോടെ കുമാരനല്ലൂരിലെ “ഡെല്‍റ്റ കെ-9′ നായ പരിശീലനകേന്ദ്രത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി. തിരുനല്‍വേലിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് റോബിനെ പോലീസ് പിടികൂടിയത്. അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ എവിടെയുണ്ടെന്ന് പോലീസ് മനസിലാക്കിയത്. ഇയാള്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിക്കാത്തതുമൂലം ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 17.8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.പോലീസിനെ കണ്ടതും നായ്ക്കളെ അഴിച്ചുവിട്ട് റോബിന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസമായി ഇയാളുടെ പിന്നാലെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാള്‍ പോലീസിനെ കബളിപ്പിച്ച്…
Read Moreവലവിരിച്ച് പോലീസ്, വലപൊട്ടിച്ച് റോബിനും..! കുമാരനല്ലൂർ കഞ്ചാവ് കേസിലെ പ്രതിയും പോലീസും നേർക്ക് നേർ; പ്രതി ആറ്റില്‍ ചാടി,കരയ്ക്ക് നോക്കിനിന്ന് പോലീസും…
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരേ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെട്ട പ്രതി റോബിന് ഇന്നലെയും പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. കോട്ടയം പാറമ്പുഴ കൊശമറ്റം ഭാഗത്ത് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍പ്പെട്ട റോബിന് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. റോബിനായി സംസ്ഥാന വ്യാപകമായി വല വിരിച്ചിരിക്കുകയാണ് പോലീസ്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലന കേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണ് പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ റെണാള്‍ഡോ (ടുട്ടു-22), ജോര്‍ജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read Moreനായപരിശീലനകേന്ദ്രത്തിലെ കഞ്ചാവുവേട്ട; പ്രതി പോലീസിന്റെ വലയിൽ?
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെട്ട കൊശമറ്റം കോളനി തെക്കേത്തുണ്ടത്തില്‍ റോബിന് ജോര്‍ജ് (35) വലയിലായതായി സൂചന. ഇയാളുടെ ഉടമസ്ഥതയിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഡെൽറ്റ 9 എന്ന നായ പരിശീലനകേന്ദ്രത്തിൽ വൻ തോതിലു ള്ള ലഹരി ഇടപാടുകൾ നടക്കുന്നുണ്ടെ ന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധനയ്ക്കെത്തിയത്. ഇയാൾ ഒളിച്ചുതാമസിക്കുന്ന സ്ഥലം പോലീസ് നിരീക്ഷണത്തിലായെന്നാണ് സൂചന. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലനകേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണു പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ ടുട്ടു എന്നു വിളിക്കുന്ന റെണാള്‍ഡോ (22)…
Read Moreഅമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോർ… എല്ലാവർക്കും കാക്കി കണ്ടാല്‍ കട്ടക്കലിപ്പ്; കാക്കി തുണികാട്ടി പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത്
കോട്ടയം; നായ്ക്കലുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ വീട്ടിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. ഏതു നിമിഷവും പോലീസിനെയും വന്‍കിട റെയ്ഡിനെയും റോബിന് മുന്നില്‍ കണ്ടിരുന്നു. കാക്കി ധരിച്ചെത്തുന്നവരെ ആ നിമിഷം ആക്രമിക്കാന്വിധം പ്രത്യേക പരിശീലനം കൊടുത്ത 13 നായകള്‍. റബര്‍ കൈയുറയ്ക്കു മുകളില്‍ ചണച്ചാക്ക് കനത്തില്‍ കെട്ടി അതില്‍ കാക്കി നിറമുള്ള തുണി ചുറ്റി നായകളെ കടിപ്പിച്ചായിരുന്ന പരിശീലനം. റോബിന് ഇത്തരത്തില്‍ പരിശീലനം നല്കുന്ന വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. പ്രതിയോഗി കടന്നുവന്നാല്‍ ആ നിമിഷം ചാടിവീഴാന്‍ പാകത്തിലായിരുന്നു ട്രെയിനിംഗ്. ഒരു കമ്പി വലിച്ചാലുടന്‍ എല്ലാ കൂടുകളും ഒന്നാകെ തുറന്ന് നായകള്‍ക്ക് പുറത്തുചാടാം. ആള്‍പ്പൊക്കത്തില്‍ ചാടി കഴുത്തും കണ്ണും കടിച്ചുമുറിക്കുക, കൂട്ടംകൂടി വളഞ്ഞാക്രമിക്കുക തുടങ്ങിയ പരിശീലനം സിദ്ധിച്ച നായകളെയാണ് വളർത്തിയിരുന്നത്. അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട…
Read More