മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്. ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്ഫാന് മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന് നടത്തുന്നത്. പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്ഫാന് പറയുന്നത്. ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്ഫാന് തന്നെയാണ്. മോഷണത്തിന് സ്കെച്ചിട്ടാല്‍…
Read MoreTag: robinhood
പൃഥിരാജൊക്കെ എന്ത് ഇവനാണ് നടന് ! പുതുവൈപ്പിലെ എടിഎമ്മില്‍ നിന്നു പണം കവരാന്‍ നാട്ടിലെ മാന്യനെത്തിയത് റോബിന്‍ഹുഡ് എന്ന ചിത്രത്തിലെ പൃഥിരാജിനെപ്പോലെ…
എടിഎം കൗണ്ടറില്‍ നിന്നും പണം കവരാനെത്തിയ യുവാവിന്റെ വേഷവിധാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ എടിഎം കൗണ്ടറിനുള്ളിലെ സുരക്ഷാ സംവിധാനം വഴി മുംബൈയിലുള്ള സെന്‍ട്രലൈസ്ഡ് കണ്ട്രോള് റൂമില്‍നിന്നു പോലീസിനു ലഭിച്ച അപായസൂചന വരവിന്റെ പിന്നിലെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനു തടസ്സമായി എന്നു മാത്രം. നാട്ടില്‍ ക്ലീന്‍ ഇമേജുള്ള പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണു ലഭിക്കുന്ന സൂചന. പുതുവൈപ്പില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന എടിഎം കവര്‍ച്ചാ ശ്രമത്തിനായി മോഷ്ടാവെത്തിയത് റോബിന്‍ഹുഡ് എന്ന സിനിമയില്‍ എടിഎമ്മില്‍നിന്നു പണം അപഹരിക്കാനെത്തുന്ന നടന് പൃഥിരാജിനെ വെല്ലുന്ന വേഷത്തില്‍. മുഖം ടവ്വല്കൊണ്ട് മുക്കാല്‍ ഭാഗവും മറച്ചു തല മുഴുവന്‍ മൂടി നില്ക്കുന്ന നീണ്ട തൊപ്പിയും ധരിച്ച് പുറകില്‍ ഒരു ക്യാരി ബാഗും ഇട്ടാണ് ഇയാള്‍ കൗണ്ടറില്‍ പ്രവേശിച്ചത്. കൈയില്‍ കോടാലി ഉണ്ടായിരുന്നു. പ്രതി ഒന്നര ലക്ഷം രൂപയ്ക്കു വാങ്ങിയ ന്യൂ ജനറേഷന് മോട്ടോര്‍ ബൈക്കിന്റെ…
Read More