പ്രതിസന്ധികളോടു പടവെട്ടിയാണ് തസ്മിദ ജൊഹാര്‍ എന്ന യുവതി ആദ്യ രോഹിങ്ക്യന്‍ വനിതാ ബിരുദധാരിയായി മാറിയത്. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്. ടൊറന്റോയിലെ യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കുന്ന തസ്മിദ ഉപരിപഠനത്തിനായി കാനഡയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഒരു രോഹിങ്ക്യന്‍ വിദ്യാര്‍ഥിനി എന്ന നിലയില്‍ ബിരുദം നേടുക എന്നത് തസ്മിദയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. സാഹചര്യം അനുകൂലമല്ലാതിരുന്നത് കൊണ്ട്, വീടും പ്രായവും പേരും ദേശവും ഭാഷയുമെല്ലാം മാറ്റിയായിരുന്നു പോരാട്ടത്തിന്റെ ആദ്യ ചുവട്. സ്വാതന്ത്ര്യത്തിലേക്കുള്ള ഒരേയൊരു വഴി വിദ്യാഭ്യാസമാണന്ന തിരിച്ചറിവാണന്ന ചിന്തയാണ് തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് അവര്‍ പറയുന്നു. മ്യാന്മറിലെ രോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും ബംഗ്ലാദേശിലും പിന്നീട് വിദ്യാഭ്യാസത്തിനായി ഇന്ത്യയിലുമെത്തി. രേഖാപ്രകാരം 26 വയസുണ്ടങ്കിലും തനിക്ക് യഥാര്‍ഥത്തില്‍ പ്രായം 24ാണന്ന് തസ്മിദ പറയുന്നു. വേഗം വിവാഹം നടക്കാന്‍ ബന്ധുക്കള്‍ ചെയ്യുന്നതാണ്. പതിനെട്ട് വയസുകഴിഞ്ഞാല്‍ വിവാഹം…
Read More