ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിരാട് കോഹ്ലിയെ മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ബാറ്ററായി രോഹിത് മാറി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 27 റണ്‍സ് നേടിയതോടെയാണ് താരം കോഹ്ലിയെ മറികടന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 29 മത്സരങ്ങളില്‍ നിന്ന് 48.73 ശരാശരിയിൽ 2242 റണ്‍സ് ആണ് രോഹിത് നേടിയത്. വിരാട് കോഹ്ലി 36 മത്സരങ്ങളില്‍ നിന്ന് 39.21 ശരാശരിയിൽ 2235 റണ്‍സ് ആണ് നേടിയത്. ചേതശ്വേര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരാണ് ഇരുവരുടെയും തൊട്ടുപിന്നില്‍. പൂജാര 35 മത്സരങ്ങളില്‍ നിന്ന് 1769 റണ്‍സ് ആണ് നേടിയത്. 29 മത്സരങ്ങളില്‍ നിന്ന് 1589 റണ്‍സ് ആണ് അജിങ്ക്യ രഹാനെയുടെ സമ്പാദ്യം.
Read MoreTag: rohit sharma
ലോകകപ്പിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം പ്രയത്നിച്ചത്; കൈവിട്ട നഷ്ടത്തെക്കുറിച്ച് പ്രതികരിച്ച് രോഹിത്
മുംബൈ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിയെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യമായി പ്രതികരിച്ചു. ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം 20 ദിനങ്ങൾ പിന്നിട്ടപ്പോഴാണ് രോഹിത് പൊതുവേദിയിൽ ആദ്യമായി ഒരു പ്രതികരണം നടത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഫൈനൽ തോൽവി എന്ന് രോഹിത് പറഞ്ഞു. “ഇതിൽനിന്ന് എങ്ങനെ തിരിച്ചുവരുമെന്ന് എനിക്കറിയില്ലായിരുന്നു. എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ലായിരുന്നു. എന്റെ കുടുംബവും സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിച്ചു. എനിക്ക് ചുറ്റുമുള്ള കാര്യങ്ങൾ വളരെ ലഘുവായി നിലനിർത്തി, അത് എനിക്ക് വളരെ സഹായകരമായിരുന്നു. ഫൈനലിലെ തോൽവി അംഗീകരിക്കാൻ എളുപ്പമായിരുന്നില്ല. പക്ഷേ ജീവിതം മുന്നോട്ട് നീങ്ങുന്നു. സത്യസന്ധമായി പറഞ്ഞാൽ അത് കഠിനമായിരുന്നു. ഞാൻ എപ്പോഴും 50 ഓവർ ലോകകപ്പ് കണ്ടാണ് വളർന്നത്. ലോകകപ്പിന് വേണ്ടിയാണ് ഞങ്ങൾ ഇത്രയും വർഷം പ്രയത്നിച്ചത്. ആഗ്രഹിക്കുന്നത് ലഭിക്കാത്തത് നിരാശാജനകമാണ് ”- രോഹിത് പറഞ്ഞു.
Read Moreരാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്. 2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു. രോഹിത് 18000 ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്റെ 87 റണ്‍സ് പ്രകടനം. 457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (26,121), രാഹുല്‍…
Read Moreഅഫ്ഗാനിസ്ഥാനെ അടിച്ച് തൂഫാനാക്കിയപ്പോൾ രോഹിത് തകർത്തെറിഞ്ഞത് റിക്കാർഡുകൾ !
ന്യൂഡൽഹി: രോഹിത് ശർമയും സംഘവും അഫ്ഗാനിസ്ഥാനെ അടിച്ച് തൂഫാനാക്കി! ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകർത്തുവിട്ടു. ഓസ്ട്രേലിയയ്ക്കെതിരേ ആറ് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ രണ്ടാം ജയം. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാനെ തല്ലിത്തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിത് ശർമ ക്രീസിലെത്തിയത്. ആക്രമിച്ചുകളിച്ച രോഹിത് ശർമ നേരിട്ട 30-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 11.5 ഓവറിൽ ഇന്ത്യൻ ഇന്നിംഗ്സ് 100 കടന്നു. നേരിട്ട 63-ാം പന്തിൽ സിംഗിളിലൂടെ രോഹിത് സെഞ്ചുറി തികച്ചു. ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയുടെ 31-ാം സെഞ്ചുറി. 18.4 ഓവറിൽ 156 റണ്‍സ് നേടിയശേഷമാണ് രോഹിത്-ഇഷാൻ കിഷൻ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിഞ്ഞത്. 47 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ ഇഷാൻ കിഷനെ റാഷിദ് ഖാൻ പുറത്താക്കുകയായിരുന്നു. 84 പന്തിൽ അഞ്ച്…
Read Moreഓഫ് സ്പിന്നർ രോഹിത് ഓപ്പണറായ വല്ലാത്തൊരു കഥ…
രോഹിത് ശർമ, പേരു കേൾക്കുന്പോൾതന്നെ അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പന്ത് വേലിക്കെട്ട് കടക്കുന്നതാണ് ആരാധകരുടെ മനസിലേക്ക് എത്തുന്നത്. അതെ, പരിമിത ഓവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ് രോഹിത് ശർമ. എതിർ ബൗളർമാരുടെ പേടിസ്വപ്നമായി രോഹിത് മാറാനുള്ള കാരണം ദിനേശ് ലാഡ് എന്ന പരിശീലകനാണ്. പക്ഷേ, കുഞ്ഞു രോഹിത്തിന്റെ ബാറ്റിംഗ് കണ്ടല്ല ദിനേശ് ലാഡ് ആദ്യം ഇഷ്ടപ്പെട്ടത്. മറിച്ച് ഓഫ് സ്പിന്നായിരുന്നു. മുത്തച്ഛനും അങ്കിൾ രവിയുമാണ് രോഹിത്തിനെ ദിനേശ് ലാഡിന്റെ ബോറിവല്ലിയിലെ ക്രിക്കറ്റ് ക്യാന്പിലെത്തിച്ചത്. ഓഫ് സ്പിന്നിൽ മികവ് തെളിയിച്ച രോഹിത്തിനെ സ്വാമി വിവേകാനന്ദ ഇന്റർനാഷണൽ സ്കൂളിൽ ചേർക്കാൻ രവി ആവശ്യപ്പെട്ടു. സ്കൂളിലെ ഫീസിൽ ഇളവും മേടിച്ചു നൽകി. വൈകാതെ സ്കൂൾ മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയായി ഓഫ് സ്പിന്നർ രോഹിത്. ഓഫ് സ്പിന്നിലൂടെ സ്കൂൾ തലത്തിൽ ശോഭിച്ചു നിൽക്കുന്പോഴാണ് ഒരു ദിവസം രോഹിത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നത്…
Read Moreലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി. ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
Read Moreഇന്ത്യക്കാര്‍ കണ്‍കുളിര്‍ക്കേ കണ്ടിരുന്ന ദിനേശ് കാര്‍ത്തിക്കിന്റെ സൂപ്പര്‍ സിക്സ് രോഹിത് ശര്‍മ മിസ് ചെയ്തു; ഇന്ത്യന്‍ നായകന് കാരണമായി പറയുന്നത്…
നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും ഉതിര്‍ന്ന ആ സിക്സ് നേരേ പോയത് ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യക്കാരുടെ ഹൃദയം ഹര്ഷപുളകിതമായപ്പോള് ബംഗ്ലാദേശികളുടെ നെഞ്ചു തകര്‍ക്കുന്നതായിരുന്നു ആ് സിക്സ്. എന്നാല്‍ ആ സൂപ്പര്‍ സിക്സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല അവസാനത്തെ ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടെത്തിച്ചത് ദിനേശ് കാര്‍ത്തിക്കിന്റെ സിക്സ് ആയിരുന്നു. ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതായിരുന്നു ആ ബോള്‍ ബൗണ്ടറിക്ക് മുകളിലൂടെ പറന്നുയര്‍ന്നത്. ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍നിന്നും പിറന്നുവീണ ആ സൂപ്പര്‍ സിക്സ് കാണാനുളള ഭാഗ്യം പക്ഷേ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടായില്ല. അതിന്റെ കാരണം മല്‍സരശേഷം രോഹിത് വെളിപ്പെടുത്തി. ”അവസാന ബോള്‍ ഫോര്‍ ആണെന്നാണ് ഞാന്‍ കരുതിയത്. അങ്ങനെയെങ്കില്‍ സൂപ്പര്‍ ഓവര്‍ വരും. അതിനായി പാഡ് ധരിക്കുന്നതിനുവേണ്ടി…
Read More