പരാതി പരിഹാര അദാലത്തിനെത്തിയ ഒരു 68കാരന് പറഞ്ഞതു കേട്ട് മന്ത്രിയും നടിയുമായ റോജ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കൃത്യമായി അദ്ദേഹത്തിന് മറുപടി നല്കി. ”പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?’ ഇതായിരുന്നു വയോധികന്റെ ആവശ്യം. ഇത് കേട്ട് മന്ത്രി റോജ ആദ്യം ഞെട്ടിയെങ്കിലും ആ ഞെട്ടല്‍ പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടുതന്നെ ഈ ആവശ്യത്തെ നേരിട്ടു. ”സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയൊന്നുമില്ല” എന്നായിരുന്നു റോജയുടെ മറുപടി. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ വിവാഹം കഴിക്കാന്‍ സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്ഷന് കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. ഭാര്യയും…
Read More