ആലുവാ യൂണിയന് ബാങ്കില്‍ മുക്കുപണ്ടം വച്ച ശേഷം രണ്ടരക്കോടിയുടെ സ്വര്‍ണവുമായി മുങ്ങിയ അസിസ്റ്റന്റ് ബാങ്ക് മാനേജര്‍ സിസ്മോളും ഭര്‍ത്താവും പിടിയിലായതിന് പിന്നാലെ മോഷണം പോയ സ്വര്‍ണം മുഴുവനും പോലീസ് കണ്ടെടുത്തു. തൊണ്ടിമുതല്‍ കിട്ടാതിരിക്കാന്‍ സിസ്മോളും ഭര്‍ത്താവും തെളിവുകള്‍ എല്ലാം നശിപ്പിച്ചിരുന്നെങ്കിലും അതി വിദഗ്ധമായി മോഷണമുതല്‍ മുഴുവന്‍ ആലുവ പോലീസ് കണ്ടെടുക്കുകയായിരുന്നു. എട്ടുകിലോ സ്വര്‍ണമാണ് സിസ്മോള്‍(34) തട്ടിയെടുത്തത്. 2.30 കോടി രൂപ വിലവരുന്ന 8852 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായിട്ടാണ് ബാങ്ക് അധികൃതര്‍ ആലുവ പൊലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. രണ്ടുതവണയായി 14 ദിവസത്തേക്ക് കോടതി സിസ്മോളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈയവസരത്തില്‍ ആലുവ സി ഐ വിശാല്‍ ജോണ്സണ് എസ് ഐ എംഎസ് ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പിലാണ് എറണാകുളം ,തൃശ്ശൂര്‍ ജില്ല കളിലെ ബാങ്കുകളിലും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലും പണയപ്പെടുത്തിയിരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തത്. സിസ് മോളെ നാളെ വീണ്ടും…
Read More