ഈ നൂറ്റാണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ ലോകാവസാനത്തെക്കുറിച്ചുള്ള കഥകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. മുമ്പില്ലാത്ത വണ്ണം ഭൂമിയില്‍ ഉണ്ടായ പല പ്രതിഭാസങ്ങളും പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. ലോകാവസാനം സംബന്ധിച്ച സിനിമകളും ഇഷ്ടംപോലെയിറങ്ങി. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന കാഴ്ചകള്‍ക്കാണ് അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ് സ്വദേശികള്‍ സാക്ഷ്യം വഹിച്ചത്. ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്ന വണ്ണം നീണ്ടു പോകുന്ന ഒരു പടുകൂറ്റന്‍ ‘മേഘക്കുഴല്‍’ ആണ് അമേരിക്കക്കാരെയാകെ ഞെട്ടിച്ചത്. ലോകാവസാനത്തിനു മുന്നിലുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമായിരുന്നു അത്. പക്ഷേ സംഗതി റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന മേഘ പ്രതിഭാസമായിരുന്നു. ശരിക്കും പേപ്പര്‍ ചുരുട്ടിയെടുത്തതു പോലൊരു മേഘം. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപത്ത് സൂചനയായാണ് ഇത് കണക്കാക്കാറ്. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. അപൂര്‍വമെന്നു പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവയ്ക്ക് പേരു നല്‍കിയതെന്നു പോലും പറയേണ്ടി വരും. റോള്‍ ക്ലൗഡുകള്‍ക്ക്…
Read More