റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റോമ. പിന്നീട് നിരവധി സിനിമകളില്‍ റോമ അഭിനയിച്ചു. ഒട്ടുമിക്ക ചിത്രങ്ങളും വിജയമായിരുന്നു. ഇപ്പോള്‍ ഒരു ഇടവേളക്ക് ശേഷം പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം. പക്ഷെ ഈ തിരിച്ചുവരവ് പഴയ റോമയായിട്ടല്ലെന്നു മാത്രം. Roma എന്ന് എഴുതുമ്പോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു h കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനി മുതല്‍ Romah ആയി മാറും. ഇതാണാ മാറ്റം. സിനിമയില്‍ നിന്നു വിട്ടു നിന്ന മൂന്ന് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. സംഖ്യാജോതിഷവും വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങള്‍. ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തു വരുത്തിയതെന്നും റോമ പറയുന്നു.…
Read More