മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസന്. ഗായകനായി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്ത വിനീത്. പിന്നെ രചയിതാവും സംവിധായകനും നടനുമൊക്കെയായി മലയാളികളുടെ മനം കീഴടക്കുകയായിരുന്നു. അച്ഛന് ശ്രീനിവാസനെപ്പോലെ വിനീതിനെയും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരത്തിന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ബുദ്ധിമുട്ടോടെ ചെയ്ത റൊമാന്റിക് രംഗത്തെ കുറിച്ചാണ് വിനീത് ശ്രീനിവസന് തുറന്ന് പറയുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തില്‍ കാതല്‍ സന്ധ്യയുമായി അഭിനയിച്ച റൊമാന്‍സ് രംഗത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നത്. റൊമാന്‍സ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. കാമറയ്ക്ക് മുന്നിലാണ് ചെയ്യുന്നതെന്ന ബോധ്യം ചമ്മലുണ്ടാക്കും. സന്ധ്യയുമായി ട്രാഫിക്കില്‍ ചെയ്ത റൊമാന്റിക്…
Read More