അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത നിഗൂഢ ലോഹ സ്തംഭം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ആ ലോഹസ്തംഭത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റൊമാനിയയിലെ പിയാത്ര നെംസ് നഗരത്തിലെ പെട്രോഡാവ ഡാഷ്യന്‍ കോട്ടയ്ക്കു സമീപമാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഇതുള്ളതെന്നും 13 മീറ്റര്‍ ഉയരമുണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. തിളക്കമുള്ള പ്രതലമാണ് ഈ സ്തംഭത്തിനുള്ളത്. ചിത്രപ്പണികളുടേതിന് സമാനമായ വരകളും കാണാം. സ്തംഭം എവിടെനിന്ന് വന്നുവെന്ന കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെംസ് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ 18-നാണ് ദക്ഷിണ യൂട്ടായില്‍ ഒരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. യൂട്ടായിലെ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ്(ബി.എല്‍.എം.)ആണ് ത്രികോണ ആകൃതിയിലുള്ള ഈ ലോഹസ്തംഭം കണ്ടെത്തിയത്. 12 മീറ്ററായിരുന്നു ഇതിന്റെ ഉയരം.…
Read MoreTag: romania
200 ആടുകളുമായി പ്രേതവനത്തിലേക്കു പോയ ഇടയനെ പിന്നീടാരും കണ്ടിട്ടില്ല! ഡ്രാക്കുളയുടെ നാട്ടിലെ ‘ബര്‍മുഡാ ട്രയാംഗിള്‍’ എന്നറിയപ്പെടുന്ന റൊമാനിയന്‍ കാടിനെക്കുറിച്ചറിയാം…
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം നടക്കുന്നത്. തന്റെ ആട്ടിന്‍പറ്റങ്ങളുമായി റൊമാനിയയിലെ ഒരു കാട്ടിലേക്ക് കയറിപ്പോയ ഇടയനെ പിന്നീടാരും കണ്ടിട്ടില്ല. ഇടയനൊപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ വരുന്ന ആടുകളും എന്നന്നേക്കുമായി അപ്രത്യക്ഷമായി. ഇതിനെ കഥയെന്നോ ചരിത്രമെന്നോ പറയാം. ഡ്രാക്കുളയുടെ നാടായ റൊമേനിയയിലെ ട്രാന്‍സില്‍വാനിയയിലുള്ള ഒരു ഭീകരവനത്തേക്കുറിച്ചാണ് ഈ കഥ. ഹൊയ്യ ബസിയു എന്നാണ് ഈ വനത്തിന്റെ പേര്. ആ പഴയ ആട്ടിടയന്റെ പേരാണത്. ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്–നാപോക്ക നഗരത്തിന് അതിരിട്ടു നിലകൊള്ളുന്ന ഈ കാട് ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ്. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം. സൈനികനായ എമില്‍ ബാര്‍ണിയ 1968 ഓഗസ്റ്റ് 18ന് പകര്‍ത്തിയ ഒരു ചിത്രത്തോടെയായിരുന്നു ലോകം ഹൊയ്‌യ ബസിയു കാടുകളെ ശ്രദ്ധിക്കുന്നത്. മരത്തലപ്പുകള്‍ക്കു മുകളിലൂടെ തളികരൂപത്തില്‍ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ഫോട്ടോയായിരുന്നു അത്. പിന്നീട്…
Read More