കാലം ഇത്ര പുരോഗമിച്ചിട്ടും കപടസദാചാരക്കാരുടെ കടന്നു കയറ്റത്തിന് ഇന്നും അവസാനമില്ല. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍ ഇത്തരക്കാരുടെ ഇഷ്ടവിഷയമാണ്. ഇവിടെ അഗ്നി പരീക്ഷയിലകപ്പെടുന്നത് സുലു എന്ന വീട്ടമ്മയാണ്. അവള് ഒരു പ്രതീകം മാത്രമാണ്. സമൂഹത്തിന്റെ ഇന്നലകളില്‍ തന്റെ മാനത്തിനും സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വിലങ്ങായ ആണധികാരങ്ങള്ക്കുള്ള തക്കതായ മറുപടി. സമൂഹത്തിന്റെ സംശയദൃഷ്ടിയില്‍ ചഞ്ചലചിത്തനായ ശ്രീരാമനു മുന്നില്‍ പരിശുദ്ധിയും പാതിവ്രത്യവും തെളിയിച്ച സീത, സ്ത്രീത്വത്തിന്റെ അന്തസും അഭിമാനവും വെടിയാന്‍ കൂട്ടാക്കാതെ ഭൂമി പിളര്‍ന്ന് അന്തര്ദാനം ചെയ്യുകയായിരുന്നു. മാനവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് കണ്ണകിയുടെ താപവും കോപവും മുലപറിച്ചെറിഞ്ഞ് മധുര നഗരത്തെ ശാപത്തിലാഴ്ത്തിയത്. സ്വന്തം മാറിടം മറയ്ക്കാന്‍ രാജാവിന് കരം നല്കേണ്ടിവരുന്ന ദുര്വ്യവസ്ഥയെ ചോദ്യം ചെയ്താണ് നങ്ങേലിയും ജീവന് ത്യജിച്ചത്. സീതയും കണ്ണകിയും നങ്ങേലിയും കടന്നുപോയതിനു സമാന വഴികളിലൂടെ സുലുവിനും സഞ്ചരിക്കേണ്ടിവരുന്നു. എന്നാല്‍ അവള് ദുരന്തപര്യവസാനമായ കഥയിലേക്ക് കൂപ്പുകുത്താതെ സ്ത്രീത്വത്തെ തലയെടുപ്പോടെ ആണധികാരത്തിനു…
Read More