പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൂട്ടിയത് 41 തവണ; രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള സമ്മാനം; രൂപ മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ സംഭവബഹുലമായ ജീവിതം ഇങ്ങനെ…

രൂപ ഡി മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ നമ്മള്‍ നമിക്കണം. കാരണം പതിനെട്ടു വര്‍ഷം നീണ്ട കരിയറിനിടയില്‍ ഇവര്‍ നേരിട്ട വെല്ലുവിളികളും അവയുടെ അതിജീവനവും പുതുതലമുറയ്ക്ക് ഒരു പാഠമാണ്. നമ്മെ മുന്നോട്ട് നയിക്കേണ്ടത് ആര്‍ക്കുമുന്നിലും അടിയറവ് വെക്കാത്ത മനസ്സും വിശ്വാസവും മാത്രമായിരിക്കണമെന്ന് ഇവര്‍ ബീയിങ് യു എന്ന ഫേസ്ബുക്ക് പേജില്‍ പങ്കു വച്ച കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… എന്റെ എട്ടാമത്തെ വയസില്‍ തന്നെ എന്റെ താത്പര്യം സിവില്‍ സര്‍വീസില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അതിന് ഞാന്‍ ഒരു മാറ്റവും വരുത്തിയില്ല. 2000ത്തില്‍ യുപിഎസ്‌സി പരീക്ഷയില്‍ 43ാം റാങ്ക് ലഭിച്ചപ്പോഴും എനിക്കറിയാമായിരുന്നു ഞാന്‍ ഐപിഎസിലാണ് ചേരാന്‍ ആഗ്രഹിക്കുന്നത് എന്ന്. എന്റെ പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ എന്നെ 41 തവണയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. പക്ഷേ എന്റെ സീനിയര്‍ ഉദ്യോഗസ്ഥരും എനിക്ക് മുന്‍പേ ഉണ്ടായവരും അവഗണിക്കുന്ന ‘ഡേര്‍ട്ടി…

Read More