ലണ്ടന്‍: മലയാളികള്‍ പലപ്പോഴും ലോകത്തെത്തന്നെ അമ്പരപ്പിക്കാറുണ്ട്. അത്തരം ഒരാളാണ് മലയാളിയായ രൂപേഷ് തോമസ്. വെറും 600 പൗണ്ടുമായി കേരളത്തില്‍ നിന്നും യുകെയിലെത്തി കോടീശ്വരനായ വ്യക്തിയായ ഈ 39കാരന്റെ ജീവിതം സിനിമക്കഥകളെപ്പോലും അമ്പരപ്പിക്കുന്നതാണ്. 2002ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുകയായിരുന്നു രൂപേഷ്. തുടര്‍ന്ന് മാക് ഡൊണാള്‍ഡ്സിലും നഴ്സിംഗ് ഹോമിലും പണിയെടുത്ത് യുകെ ജീവിത്തതിന് അദ്ദേഹം തുടക്കമിട്ടു. സെയില്‍സ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങുകയും ചെയ്തു.തുടര്‍ന്ന് ഫ്രഞ്ച്കാരിയായ അലക്സാണ്ട്രയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ സചിത്ര വിവരണത്തോടെയാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ ന്യൂസായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെയിലെത്തി വെറും 15 വര്‍ഷങ്ങള്‍ കൊണ്ട് കോടീശ്വരനായ രൂപേഷിനെ യഥാര്‍ത്ഥ ജീവിതത്തിലെ സ്ലം ഡോഗ് മില്യണയര്‍ എന്നാണ് ഡെയിലി മെയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചായ് ടീ ബിസിനസ് ആരംഭിച്ച് കൊണ്ടാണ് ഇദ്ദേഹം യുകെയിലെത്തി രക്ഷപ്പെട്ടിരിക്കുന്നത്. നിലവില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിള്‍ഡണില്‍…
Read More