രാവിലെ എഴുന്നേറ്റ് കൂവുന്നത് പൂവന്‍ കോഴികളുടെ ശീലമാണ്. ആരു വിചാരിച്ചാലും അത് മാറ്റാനും പറ്റില്ല. അപ്പോള്‍ പിന്നെ പൂവന്‍ കോഴി കൂകിയെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ ചെന്നാല്‍ എന്താകും അവസ്ഥ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടറാണ് പോലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. പൂവന്‍കോഴിയുടെ ഉടമസ്ഥയായ അയല്‍ക്കാരിക്ക് എതിരെയാണ് ഇയാള്‍ പരാതി കൊടുത്തത്. ഏതായാലും ഡോക്ടറുടെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്‌നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവന്‍ കോഴി പ്രശ്‌നം. പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോദി രേഖാമൂലം പരാതി…
Read More