പരാജയപ്പെട്ട സിനിമകളെ ആളുകള്‍ കണ്ണടച്ചു വിമര്‍ശിക്കുന്നതിനെതിരേ തുറന്നടിച്ച് സംവിധായകന് റോഷന് ആന്‍ഡ്രൂസ്.നിരവധി പേരുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയിലൊന്നും ആരും സിനിമയെ വിമര്‍ശിക്കില്ല. ഇവിടെ ആളുകള്‍ സിനിമയെ വിമര്‍ശിച്ച് താഴെയിറക്കുകയാണെന്നും റോഷന് ആന്‍ഡ്രൂസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുകള്‍ മുതല്‍ നിരവധി ആളുകളുടെ ഉപജീവനമാര്‍ഗമാണ് സിനിമ. കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കില്ല. അവര്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്‍ശനങ്ങള്‍ സിനിമയെ നശിപ്പിച്ച് താഴെയിറക്കും. വിമര്‍ശിക്കാം, പക്ഷേ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്‍ക്കുണ്ടോയെന്നാണ്. ട്രോള്‍ ഉണ്ടാക്കുന്നവര്‍ അവര്‍ക്കും ഭാര്യയും കുടുംബവും ഉണ്ടെന്ന് ചിന്തിക്കണം. ട്രോള്‍ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന് ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
Read MoreTag: roshan andrews
സഹസംവിധായകയോട് റോഷന് ആന്‍ഡ്രൂസ് മോശമായി പെരുമാറി, വേറെ ആര്‍ക്കെങ്കിലും ഒപ്പം പ്രവര്‍ത്തിക്കാന്‍ മകന് നിര്‍ദ്ദേശിച്ചു, ഇക്കാര്യം റോഷന് അറിഞ്ഞതോടെ പ്രശ്നം തുടങ്ങി, റോഷനെതിരേ ഗുരുതര ആരോപണവുമായി നിര്‍മാതാവിന്റെ കുടുംബം
നിര്‍മാതാവ് ആല്വിന് ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി സംവിധായകന് റോഷന് ആന്‍ഡ്രൂസ് ആക്രമിച്ചെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് എറണാകുളം സൗത്ത് പോലീസ് അറിയിച്ചു. സംഭവത്തില്‍ ആല്വിന് ആന്റണി തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി സംവിധായകന് റോഷന് ആന്‍ഡ്രൂസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും പരാതിയില്‍ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനം. ഇരുവരെയും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് കടക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആല്വിന് ആന്റണി ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആല്‍വില്‍ ആന്റണിയും ഭാര്യ ഏയ്ഞ്ചലീനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികളും തിരുവനന്തപുരത്തെത്തി ഡിജിപി ലോക്നാഥ് ബെഹ്റയെക്കണ്ടാണ് പരാതി നല്‍കിയത്. ആല്വിന് ആന്റണിയുടെ മകന് ആല്വിന് ജോണ്‍ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.…
Read Moreറോഷന് ആന്‍ഡ്രൂസ് കുടുക്കില്‍, നിര്‍മാതാവിന്റെ വീടുകയറി തല്ലിയത് മയക്കുമരുന്ന് കേസിലല്ല പെണ്‍വിഷയത്തില്‍, റോഷന് ആന്‍ഡ്രൂസിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ആല്വിന് ആന്റണി, നാണംകെട്ട കഥകള്‍ പുറത്തുവരുന്നു
കൊച്ചിയില്‍ നിര്‍മാതാവ് ആല്വിന് ആന്റണിയുടെ വീട്ടില്‍ ഗുണ്ടകളുമായെത്തി വീട്ടുകാരെ ആക്രമിച്ച കേസില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസിനുമേല്‍ കുരുക്ക് മുറുകുന്നു. റോഷനെതിരേ ആല്‍വിന്റെ മകന് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമാണ് റോഷന് ആന്‍ഡ്രൂസിന്റെ പ്രതികരണം. നിര്‍മാതാവിന്റെ മകന് ആല്വിന് ജോണ്‍ ആന്റണി പറയുന്നതിങ്ങനെ- ഞാന്‍ മയക്കുമരുന്നിന് അടിമയല്ല. അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്.…
Read More