നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ പലവിധ അടവുകളുമായി മുന്നണികളും സ്ഥാനാര്‍ഥികളും രംഗത്തിറങ്ങിക്കഴിഞ്ഞു. വേറിട്ട പ്രചരണരീതിയാണ് പലരും പയറ്റുന്നത്. കെട്ടിപ്പിടിച്ചും ചായ കുടിച്ചും കുഞ്ഞുങ്ങളെ താലോലിച്ചും ഒപ്പം നിന്ന് സെല്‍ഫിയെടുത്തുമൊക്കെ സജീവമാണ് സ്ഥാനാര്‍ത്ഥികള്‍ ഓരോരുത്തരും. അക്കൂട്ടത്തില്‍ ആരും പയറ്റാത്ത ഒരു അടവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്. പൊറോട്ടയടിച്ചാണ് റോഷി ആള്‍ക്കൂട്ടത്തെ കയ്യിലെടുത്തത്. നല്ല പ്രൊഫഷണല്‍ പൊറോട്ടയടിക്കാരെ കവച്ചു വെയ്ക്കുന്ന സാമര്‍ഥ്യത്തോടെയാണ് റോഷിയുടെ പൊറോട്ടയടിയെന്ന് കണ്ടവര്‍ പറയുന്നു. എന്തായാലും റോഷിയുടെ പൊറോട്ടയടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. https://www.facebook.com/100059541610669/videos/778347473084924/?t=6
Read More