മലയാളിഹൗസിലൂടെ പ്രശസ്തയായ നടിയും മോഡലുമായ റോസിലിന്‍ ജോളിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍. സ്വിമ്മിംഗ് പൂളില്‍ നഗ്നയായി കുളിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ റോസിലിനാണെന്നു തോന്നുമെങ്കിലും കൂടുതല്‍ ശ്രദ്ധിച്ചു നോക്കിയാല്‍ മറ്റൊരു പെണ്‍കുട്ടിയാണെന്നു വ്യക്തമാകും. അതേസമയം ചിത്രം പുറത്തുവിട്ടതിനു പിന്നില്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ പേരെടുക്കാനുള്ള തന്ത്രമാണെന്ന് സീരിയല്‍ രംഗത്തുള്ളവര്‍ പറയുന്നു. മലയാളി ഹൗസില്‍ അടക്കം വിവാദപരമായ പ്രസ്താവനകളിലൂടെ റോസിലിന്‍ ശ്രദ്ധേയായിരുന്നു. അതിനിടെ, നഗ്‌ന ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. നടിയുടെ പേരില്‍ പ്രചരിച്ച വ്യാജ ചിത്രങ്ങള്‍ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിശദീകരണവുമായി റോസിന്‍ ജോളി എത്തിയിരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി താനല്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്നത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും റോസിന്‍ ജോളി പറഞ്ഞു. താനാണെന്ന് തെറ്റിദ്ധരിച്ച് വീഡിയോ കണ്ട എല്ലാവര്‍ക്കും സത്യം ബോധ്യപ്പെടണമെന്നും റോസിന്‍ വ്യക്തമാക്കി. ചില സിനിമകളില്‍ നായികപ്രാധാന്യമുള്ള വേഷങ്ങളില്‍…
Read More