എറണാകുളം മരടില്‍ രണ്ട് കണ്ടെയ്നര്‍ പഴകിയ മത്സ്യം പിടികൂടി. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളില്‍ പെട്ട മത്സ്യമാണ് അഴുകിയ നിലയില്‍ പിടിച്ചെടുത്തിരിക്കുന്നത്. ഫ്രീസര്‍ സംവിധാനം ഇല്ലാത്ത കണ്ടെയ്നര്‍ വാഹനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറില്‍ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്സുകളില്‍ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയില്‍ വില്പനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read MoreTag: rotten fish
ഫ്രഷ് ഫ്രഷേയ് ! നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്തിരുന്നപ്പോള്‍ ആളാകെ മാറി…
വൈപ്പിനില്‍ പഴകിയ മീനിന്റെ വില്‍പ്പന വ്യാപകമാവുന്നതായി പരാതി. സ്ഥിരം മാര്‍ക്കറ്റുകളില്‍പ്പോലും ഇത്തരം മീന്‍ എത്തുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവരാണു കബളിപ്പിക്കലിന് ഇരയാകുന്നത്. ചീഞ്ഞളിഞ്ഞ മീന്‍ നല്കിയാലും മനസ്സിലാകില്ലെന്നതും തിരിച്ചെത്തി ബഹളമുണ്ടാക്കാന്‍ സാധ്യത കുറവാണെന്നതും മുതലാക്കിയാണു വന്‍വില ഈടാക്കി അകലെ നിന്നുള്ളവര്‍ക്കു മോശം മീന്‍ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഒരു ദിവസം വിറ്റു പോകാത്ത മീന്‍ സൂക്ഷിക്കാന്‍ ഐസും ഉപ്പുമൊക്കെയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പേരറിയാത്ത പലതരം രാസ വസ്തുക്കളാണു പ്രയോഗിക്കുന്നത്. മത്സ്യവില്പന രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കു പോലും മനസ്സിലാകാത്ത തരത്തിലാണ് ഇത്തരം വസ്തുക്കള്‍ പൂശി മീന്‍ എത്തുന്നത്. തെക്കന്‍ മേഖലയിലെ ഒരു മാര്‍ക്കറ്റില്‍ വ്യാപാരി വില്‍പനയ്ക്കെടുത്ത നല്ല പെടയ്ക്കുന്ന മീന്‍ അര മണിക്കൂര്‍ വെയിലത്ത് ഇരുന്നപ്പോഴേക്കും ചീത്തയായത് വാര്‍ത്തയായിരുന്നു. മോശം മീനില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. പണത്തിനൊപ്പം ആരോഗ്യം കൂടി ചോര്‍ത്തുന്നതാണ് ഈ മീന്‍. പരാതികള്‍…
Read More